std 3 Malayalam SCERT [Lesson6 പട്ടം ]



 


യൂണിറ്റ് 6 



പട്ടo [1st day 

9/1/2021]

പകരം പദം

മിഴിച്ചു നോക്കി = തുറിച്ചുനോക്കി

മിഴി = കണ്ണ്

മുരളുക = ശബ്ദമുണ്ടാക്കുക 

മേലോട്ട്=മുകളിലോട്ട്


പ്രവർത്തനം 1 [കളികൾ കളികൾ]


നമ്മൾ ധാരാളം കളികൾ 

കളിക്കാറുണ്ടല്ലോ?

ചില കളികൾ നോക്കൂ....





ചിത്രത്തിലെ 
കളികളുടെ 
പേരെഴുതൂ. കൂടുതൽ 
കളികളുടെ പേര്
കണ്ടെത്തി കൂട്ടിച്ചേർക്കൂ.


പ്രവർത്തനം2

[കുറിപ്പ് തയ്യാറാക്കാം ]

സാറ്റുകളി


സാറ്റുകളിയെ 
കുറിച്ച് 
എഴുതിയിരിക്കുന്ന
തുപോലെ നിങ്ങൾക്കിഷ്ട
പ്പെട്ട ഒരു കളിയെ കുറിച്ച് 
കുറിപ്പ് തയ്യാറാക്കി
നോക്കണേ...



പ്രവർത്തനം3 
[വായിച്ചു രസിക്കാം ]



"പട്ടം'' എന്ന പാഠഭാഗം ഉറക്കെ വായിക്കൂ


പ്രവർത്തനം 4

[ഉത്തരo കണ്ടെത്താo]

1. പട്ടം എന്ന കഥ    എഴുതിയതാര്?

* കുഞ്ഞുണ്ണി മാഷ്


2.മരത്തിൽ 
കരടിക്കുട്ടിയെ 
കണ്ട കുട്ടിയുടെ ചിന്തകൾ
എന്തൊക്കെയാവാം?

* കരടി എന്നെ

എന്തെങ്കിലും ചെയ്യുമോ?'


കരടി എൻ്റെ പട്ടം എടുക്കുമോ?


ഈ കരടി ഒന്നു താഴേക്ക് 

ഇറങ്ങിയിരുന്നെങ്കിൽ എനിക്കൊന്ന് പട്ടം എടുക്കാമായിരുന്നു



3. കുട്ടി മരത്തിൽ കയറാൻ തുടങ്ങിയപ്പോൾ കരടിക്കുട്ടി പേടിച്ചത് എന്തുകൊണ്ട്?

* കുട്ടി തന്നെ 

ഉപദ്രവിക്കുമോ എന്ന് കരുതിയാണ് കരടിക്കുട്ടി പേടിച്ചത്


4. കുട്ടി സംസാരിക്കുന്നതു

 കേട്ടപ്പോൾ  കരടിക്കുട്ടി 

എന്തൊക്കെയാവും

ചിന്തിച്ചിട്ടുണ്ടാവുക?

* കുട്ടിയുടെ ഭാഷ

കരടികുട്ടിക്കറിയില്ല.

 കുട്ടിയുടെ സംസാരം 

കേട്ടപ്പോൾ കരടിക്കുട്ടിക്ക് പേടിതോന്നി. കുട്ടി തന്നെ

പിടിക്കുമോയെന്ന് 

കരടിക്കുട്ടി ചിന്തിച്ചു.


പ്രവർത്തനം 5

[ അഭിനയിക്കാം ]


അഭിനയ സാധ്യതയുള്ള 

സന്ദർഭങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തിയെഴുതൂ


ഇതുപോലെ 
അഭിനയസാധ്യതയുള്ള കൂടുതൽ സന്ദർഭങ്ങൾ 
കണ്ടെത്തി എഴുതണേ...

2nd day [ 12/2/2021]



പ്രവർത്തനം 6 

[ സംഭാഷണം എഴുതാം ]


വീട്ടിലെത്തിയ കുട്ടി അമ്മയോട് എന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക.

*അമ്മ: നീയെന്തിനാ കുട്ടീ ഓടിക്കിതച്ചു വരുന്നത്?

കുട്ടി: അമ്മേ, ഇന്ന് എൻ്റെ പട്ടം കാട്ടിലെ മരത്തിൽ കുടുങ്ങി.

അമ്മ: പട്ടം പറത്താൻ നീ കാട്ടിലേക്കാണോ പോയത്?

കുട്ടി: കാട്ടിലെ ഒരു മരത്തിൽ എൻ്റെ പട്ടം കുടുങ്ങി. പട്ടം എടുക്കാൻ ഞാൻ മരത്തിൽ കയറി.

അമ്മ: നിനക്ക് പട്ടം എടുക്കാൻ കഴിഞ്ഞോ?

കുട്ടി: ഇല്ലമ്മേ ,ആ മരത്തിൽ ഒരു കരടി കുട്ടിയുണ്ടായിരുന്നു.

അമ്മ: എന്നിട്ടെന്തു പറ്റി?

കുട്ടി:ഞാൻ പട്ടം എടുക്കാൻ മരത്തിൽ കയറിയപ്പോൾ കരടിയും മുകളിലോട്ട്  കയറി.

എൻ്റെയും കരടി കുട്ടിയുടേയും ഭാരം താങ്ങാനാവാതെ മരക്കൊമ്പ് ഒടിഞ്ഞ് ഞാനും കരടി കുട്ടിയും താഴെ വീണു.

അമ്മ: അയ്യോ ?എന്നിട്ട് .....

കുട്ടി: ഒന്നും നോക്കാതെ ഞാൻ പട്ടമെടുത്ത് വീട്ടിലേക്കോടി.

അമ്മ: നിനക്ക് അപകടമൊന്നും പറ്റാഞ്ഞത് ഭാഗ്യം.

ആ കരടി നിന്നെ കൊന്ന് തിന്നാഞ്ഞത് മഹാഭാഗ്യം.


പ്രവർത്തനം 7

[ ഡയറി എഴുതാം]





കരടി കുട്ടിയുടെ ഡയറി കണ്ടല്ലോ? കരടിക്കുട്ടിയെ കണ്ട ദിവസം കുട്ടി തൻ്റെ ഡയറിയിൽ എന്തൊക്കെയാവും എഴുതിട്ടുണ്ടാവുക

*

202l,

ഫെബ്രുവരി  12വെള്ളി 

           ഇന്ന് എനിക്ക് അവധിയായതുകൊണ്ട് ഞാൻ ഒരു പട്ടം ഉണ്ടാക്കി. അത് പറപ്പിക്കാൻ ഞാൻ കാട്ടിലേക്ക് പോയി. പട്ടം പറപ്പിക്കുന്നതിനിടയിൽ ഒരു മരത്തിൽ കുടുങ്ങി. മരത്തിലേക്ക് നോക്കിയപ്പോൾ ഒരു കരടിയിരിക്കുന്നു. കരടിയോട് പട്ടം എടുത്തു തരാൻ ആവശ്യപ്പെട്ടു. തരാതായപ്പോൾ ഞാൻ തന്നെ മരത്തിൽകയറി.

ഭയത്തോടെയാണെങ്കിലും പട്ടം കിട്ടാനുള്ള ആവേശത്തോടെ മരത്തിൻ്റെ തുഞ്ചത്തോട്ട് കയറിയതും കൊമ്പ് ഒടിഞ്ഞു വീണതും ഒന്നിച്ചായിരുന്നു. പട്ടം എടുത്ത് ഞാൻ വീട്ടിലേക്കോടി. വീട്ടിലെത്തിയപ്പോൾ അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞതിങ്ങനെ

" പട്ടം പറപ്പിക്കാൻ കാട്ടിലേക്ക് പോയത് തെറ്റ്.

മരത്തിൻമേൽ കയറിയത് വലിയ തെറ്റ്.വീണിട്ട് കാലൊടിയാഞ്ഞത് ഭാഗ്യം. കരടി നിന്നെ കൊന്നു തിന്നാഞ്ഞത് മഹാഭാഗ്യം.

പ്രവർത്തനം 8

[ പട്ടം നിർമ്മിക്കാം, കുറിപ്പ് 

തയ്യാറാക്കാം ]


* ഒരു കടലാസിനെ സമചതുരാകൃതി
യിൽ വെട്ടിയെടുക്കുക. ഒരു മൂല മാത്രം വാലു പോലെ നീളത്തിലാക്കിയ ശേഷം ചീകിയെടുത്ത ഈർക്കിലികൾ ഇൻ്റു പോലെ നൂലു കൊണ്ട് കെട്ടിയ ശേഷം മുകളിൽ പശക്കൊണ്ട് നാലു മൂലയിലും ഒട്ടിക്കുക. കുറുകയുള്ള ഈർക്കിലിയിൽ നിന്നും നൂലു  കെട്ടി പറത്താം.


പ്രവർത്തനം 9

[ പദങ്ങൾ കണ്ടെത്താം ]

' കയറിക്കയറി' എന്ന പദം ശ്രദ്ധിച്ചുവല്ലോ. ഇതു പോലുള്ള മറ്റു പദങ്ങൾ എഴുതുക.


* ചാടിച്ചാടി

ഓടിയോടി

പാടിപ്പാടി

പതുങ്ങിപ്പതുങ്ങി

നടന്നുനടന്ന്

പാറിപ്പാറി

പറന്നുപറന്ന്

തേങ്ങിത്തേങ്ങി

കൊഞ്ചിക്കൊഞ്ചി

കൊത്തിക്കൊത്തി


ഇതുപോലുള്ള പദങ്ങൾ കണ്ടെത്തി നോട്ടിൽ ചേർക്കണേ...



3rd day [ 15/ 2 / 2021]


പ്രവർത്തനം 10

[ഇഷ്ടപ്പെട്ടത് ഏത്]



തള്ളക്കരടി പറഞ്ഞതും അമ്മ പറഞ്ഞതും വായിച്ചല്ലോ. ആരു പറഞ്ഞതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്? എന്തുകൊണ്ട്?

* കുട്ടിയുടെ അമ്മ പറഞ്ഞതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.കാരണം കാട്ടിലേക്ക് പോയതും കരടിയുള്ള മരത്തിൽ കയറിയതുമെല്ലാം തെറ്റാണെന്ന് അമ്മ കുട്ടിക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല കാലൊടിയാഞ്ഞതും കരടി തിന്നാഞ്ഞതും ഭാഗ്യം കൊണ്ടാണെന്നും പറഞ്ഞു. ഇനി മുതൽ ഇത്തരം അപകടങ്ങൾ പറ്റാതിരിക്കാൻ വളരെ ലളിതമായും ദേഷ്യപ്പെടാതെയും അമ്മ കുട്ടിക്ക് കാര്യം മനസ്സിലാക്കി കൊടുത്തു.

പ്രവർത്തനം 11
മനുഷ്യരുടെ ഭാഷ അറിയാമായിരുന്നെങ്കിൽ കരടിക്കുട്ടിയും മനുഷ്യക്കുട്ടിയും തമ്മിൽ എന്തൊക്കെയാവും സംസാരിച്ചിട്ടുണ്ടാവുക?


* കരടിക്കുട്ടി: എയ്, നീയെന്തിനാണ് മരത്തിലേക്ക് കയറി വരുന്നത്?

മനുഷ്യക്കുട്ടി: എൻ്റെ പട്ടം എടുക്കാനാണ്.

കരടിക്കുട്ടി: അത് ഞാൻ എടുത്തു തരാം .

മനുഷ്യക്കുട്ടി: വലിയ ഉപകാരം.നിൻ്റെ വീടെവിടെയാണ്?

കരടിക്കുട്ടി: ഈ കാട്ടിൽ തന്നെയാണ്.

മനുഷ്യക്കുട്ടി: ഇനി മുതൽ നമുക്ക് ചങ്ങാതിമാരാകാം.


പ്രവർത്തനം 12
[സങ്കൽപ്പിച്ച് എഴുതാം ]

പട്ടം പറത്തിക്കൊണ്ടിരിക്കുന്ന കുട്ടിക്ക് പട്ടത്തിൽക്കയറി സഞ്ചരിക്കാൻ തോന്നി. പട്ടത്തിൽക്കയറിയ കുട്ടി കണ്ട കാഴ്ചകൾ എന്തൊക്കെ ആയിരിക്കും?



* ഞാൻ പട്ടത്തിൽ കയറിയിരുന്നു.അത് മുകളിലേക്ക് ഉയർന്നു. നല്ല തണുത്ത കാറ്റ്.പക്ഷികളോടൊപ്പം ഞാനും പറന്നു. താഴേക്ക് നോക്കിയപ്പോൾ എനിക്ക് അതിശയമായി. തീപ്പെട്ടിക്കൂടുകൾ പോലെ വീടുകൾ, വലിയ പുഴ ചെറിയ അരുവിയാണെന്നു തോന്നി. 
വൻമരങ്ങളെല്ലാം ചെറിയ കുറ്റിച്ചെടികൾ പോലെ മനുഷ്യരെല്ലാം ഉറുമ്പുകളെപ്പോലെയിരിക്കുന്നു. ഹായ് എന്തു രസമാണ് ആകാശയാത്ര.


4 th day [ 23/2/2021]


പ്രവർത്തനം 13 [പട്ടം

പറയുന്നത് ]


 *           ഞാൻ വെറുമൊരു കടലാസായിരുന്നു. എന്നെ കുട്ടൻ വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിൽ വന്നയുടനെ എന്നെ സമചതുരാകൃതിയിൽ മുറിച്ചെടുത്തു. ഈർക്കിൽ കുരിശു പോലെ കടലാസിൻ്റെ ഒരു പുറത്ത് ഒട്ടിച്ചു. പല വർണ്ണങ്ങളിലുള്ള ചെറിയ കടലാസു കഷ്ണങ്ങൾ മൂലകളിൽ ഒട്ടിച്ചു. ഒരു മൂലയിൽ നൂലു കെട്ടി കുട്ടൻ എന്നെ ആകാശത്തേക്കുയർത്തി  വിട്ടു. ആകാശത്ത് പക്ഷിയെ പോലെ പറക്കുകയാണ് ഞാനെന്ന പട്ടം.


പ്രവർത്തനം 14

[ മാതൃക പോലെ എഴുതാം]


* നിങ്ങൾ വന്നത്

നന്നായി. നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് വളരെ നന്നായി.


* അയാൾ ചെയ്തത് മോശം. മകൻ അയാളോട് ചെയ്തത് 

മഹാമോശം.


* കുറുക്കൻ സമർത്ഥനാണ്. ഈ കഥയിലാകട്ടെ അതിസമർത്ഥനും.



പ്രവർത്തനം 15 [ജീവചരിത്രക്കുറിപ്പ് ]


* കുഞ്ഞുണ്ണിമാഷ്

                 1927 മെയ് 10ന് കുഞ്ഞുണ്ണി മാഷ് തൃശ്ശൂരിൽ ജനിച്ചു. അധ്യാപക നായി അദ്ദേഹം ജോലി ചെയ്തു. 'കുട്ടേട്ടൻ 'എന്ന പേരിൽ ആഴ്ചപതിപ്പിൽ എഴുതി. കുഞ്ഞുണ്ണി മാഷിൻ്റെ ആത്മകഥയാണ് 'എന്നിലൂടെ'. 2006 മാർച്ച് 26ന് അദ്ദേഹം അന്തരിച്ചു.


പ്രവർത്തനം 15







Comments

POPULAR POSTS

Std 3 SCERT English [Billu the dog]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]

Std 3 മലയാളം [SCERT പാഠം 2 ]

Std 4 EVS SCERT [ Filed and forest]

Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]

Std 3 English [SCERT Lesson 2 Three Butterflies]

std 4 EVS SCERT [Lesson 6 Up above the sky]

Std 4 EVS [SCERT The Leaf too has to say]

CATEGORIES

Std 3 മലയാളം [SCERT പാഠം 2 ]

std3 മലയാളം SCERT [Lesson 4 നക്ഷത്രവും പൂവും]

Std 4 EVS SCERT [Lesson 10-Very Far A Little Far]

EVS , Std 4 Lesson 3 [The Road To Independence]

std 3 Maths SCERT [Lesson 11 Picture Math]

Std 3 English (SCERT) Lesson 3 Mowgli

Std 4 EVS SCERT [Lesson 5 Land of Arts]

SCERT [ EVS LSS Coaching class]

std3 Maths SCERT [Lesson 4 When shapes Join] 3/12,4/12