Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]
കുട്ടികളും പക്ഷികളും
പകരം പദം
കിടച്ചീടുക = കിട്ടുക
ഞായം = ന്യായം
ഉള്ളം = മനസ്സ്
മെയ്യ് = ശരീരം
ചന്തം = ഭംഗി
പൂതി =ആഗ്രഹം
സാഹസം = ധീരപ്രവൃത്തി
മതിർക്കുക=മധുരിക്കുക
കണ്ടെത്താം എഴുതാം
* മഞ്ഞയുടുപ്പിൽ കരിയുമായി - മഞ്ഞക്കിളി
* മെയ്യാകെ വെള്ളയായ് - പ്രാവ്
* കൂരിരുട്ടിൻ്റെ കിടാത്തി - കാക്ക
* മാരിവിൽ ചേലൊത്ത പക്ഷി -മയിൽ
* പച്ച സുന്ദരി -തത്ത
* ഓട്ടക്കാരൻ പക്ഷി - ഒട്ടകപക്ഷി
* തയ്യൽക്കാരൻ പക്ഷി - തുന്നാരൻ
വരികൾ കണ്ടെത്താം
* മഞ്ഞക്കിളിയെ കണ്ടാൽ മധുരം തിന്നാം
"മഞ്ഞക്കിളിയാണു കാണുകിൽ നമ്മൾക്കു
മധുരം കിടച്ചിടുമെന്നു ഞായം"
* കൃഷി കുറഞ്ഞു വരുന്ന അവസ്ഥ
" നെല്ലരിയില്ലല്ലോ നമ്മൾക്കുറേഷനാ-
യുള്ളരിയിത്തിരി കൊണ്ടു നൽകാം"
* പക്ഷിയെ പിടിച്ചു വളർത്താമെന്ന കുട്ടിയുടെ ആഗ്രഹം
"എട്ടാ നമുക്കു പിടിച്ചു വളർത്തിടാം
കൂട്ടായി നമ്മൾ ക്കിണങ്ങുകില്ലേ?"
പക്ഷിച്ചൊല്ലുകൾ
* കാക്കക്ക് എന്തിന് കറുത്ത കുപ്പായം
* കാക്കയ്ക്കായുസ് കോഴിക്കഴക്
* ചക്കിനു വച്ചതു കൊക്കിനു കൊണ്ടു.
* കുഞ്ഞി പക്ഷിക്ക് കുഞ്ഞിക്കൂട്
* ഇണങ്ങിയ പക്ഷി കൂട്ടിൽ, ഇണങ്ങാത്ത പക്ഷി കാട്ടിൽ
* കാക്കയും വന്നു പനമ്പഴവും വീണു.
* കുയിൽ പാടുന്നത് കണ്ട് കാക്ക പാടിയാലോ?
* ആലും കായ് പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്
* കുയിലിനു സൗന്ദര്യം സ്വരം
* കാക്ക കുളിച്ചാൽ കൊക്കാകുമോ?
നമ്മുടെ പക്ഷികൾ
* അങ്ങാടിക്കുരുവി - അങ്ങാടിയിലും തെരുവിലും സാധാരണ കാണുന്നത്
* ഓലേഞ്ഞാലി-ഓലത്തുമ്പത്ത് ആടിക്കളിക്കുന്ന പക്ഷി
* മരംകൊത്തി -മരം കൊത്തി ശബ്ദമുണ്ടാക്കുന്ന പക്ഷി
* തൂക്കണാം കുരുവി - ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന പക്ഷി
* കത്രികപ്പക്ഷി - വാൽ കത്രിക പോലുള്ള പക്ഷി
* മലമുഴക്കി വേഴാമ്പൽ - മല മുഴങ്ങുന്ന പോലെ ശബ്ദമുണ്ടാക്കുന്ന പക്ഷി
* കുളക്കോഴി - കുളകരയിൽ കാണുന്ന പക്ഷി
പ്രവർത്തനം 1 [നിറം കൊടുക്കാം ]
* ഇഷ്ടമുള്ള പക്ഷിയുടെ ചിത്രം വരച്ച് നിറം നൽകും ഇവിടെ നല്കിയിരിക്കുന്ന ചിത്രം നോക്കൂ. ചിത്രത്തിന് അനുയോജ്യമായ നിറം നല്കൂ
എന്റെ പ്രിയപ്പെട്ട പക്ഷി
*എന്നും രാവിലെ മുറ്റത്തെ മാവിൻ കൊമ്പിൽ എന്തിനാണ് നീ വരുന്നത് എന്തു മധുമാണ് നിന്റെ പാട്ട് എത്ര നേരമായി പാടുന്നു. എന്തിനാണ് പാടുമ്പോൾ ഇങ്ങനെ വാലിട്ടിളക്കുന്നത് നിനക്കാരാണ് വണ്ണാത്തിപ്പുള്ള് എന്നു പേരിട്ടത് എപ്പോഴും ഇത്തനെ വൃത്തിയായി നടക്കുന്നതു കൊണ്ടാണോ?
ഇഷ്ടപ്പെട്ട പക്ഷിയോട് നിങ്ങൾക്കും ചില കാര്യങ്ങൾ ചോദിക്കാനില്ലേ? എഴുതി നോക്കൂ
*ഓലത്തുമ്പത്തുള്ള നിന്റെ ഊഞ്ഞാലാട്ടം കാണാൻ രസമാണ്. ഓലയിലുള്ള ഈ ഊഞ്ഞാലാട്ടം കാരണമാണോ നിന്നെ ഓലേഞ്ഞാലി എന്നു വിളിക്കുന്നത് . ആരാണ്ആനിന്നെ ഈ സർക്കസ് പഠിപ്പിച്ചത്? ശരിക്കും നീ കളിക്കുകയാണോ? അതോ തീറ്റ തേടുകയാണോ? എന്താണ് നിന്റെ ഭക്ഷണം? ഓലകൾക്കിടയിൽ നീ എന്താണ് തിരയുന്നത് ?തേക്കേലും പ്ലാവിലും പുളിയേലുമൊക്കെ നിന്നെ കാണാറുണ്ടല്ലോ? പല പല സ്വരങ്ങൾ നീ കേൾപ്പിക്കാറുണ്ടല്ലോ?എന്താണ് നീ പറയുന്നത്?
"വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാ
നൊട്ടുവാനിൽ പറന്നു നടക്കട്ടെ
ഒരു കിളി നിങ്ങളോട് ഇങ്ങനെ പറഞ്ഞാൽ എന്തു മറുപടി നൽകും? കിളിയുമായുള്ള സംഭാഷണം എഴുതിതുക
കിളി : എന്തിനാണ് നീയെന്നെ കൂട്ടിലടച്ചിരിക്കു ന്നത്? എന്നെ തുറന്നു വിടൂ ഞാൻ മാനത്തു പാറിപ്പറക്കട്ടെ.
കുട്ടി : എത്ര നല്ല കൂടാണ് നിനക്കു ഞാൻ നൽകി യത്. വയറുനിറയെ ഭക്ഷണവും തരുന്നില്ലേ?
കിളി : ശരിയാ. പക്ഷേ സ്വർണക്കൂടായാലും പാലും പഴവും തന്നാലും കൂട്ടിലല്ലേ കിടക്കുന്നത്.
കുട്ടി : നിനക്കൊപ്പം ഞാനില്ലേ എപ്പോഴും . ഞാൻ നിന്നെ സംസാരിക്കാൻ പഠിപ്പിക്കാം.
കിളി : ആരെങ്കിലും പിടിച്ച് കൂട്ടിലിട്ടാൽ കുട്ടിക്ക് സന്തോഷമാണോ സങ്കടമാണോ വരിക
കുട്ടി : അതിപ്പോ, സങ്കടമാകും, എങ്ങും പോകാൻ പറ്റില്ലല്ലോ.
കിളി : അതുപോലെ തന്നെയാ കിളികൾക്കും. സ്വതന്ത്രമായി പറന്നു നടക്കാൻ കഴിയുന്നതു തന്നെയാ സന്തോഷം.
കുട്ടി : പാറിപ്പറന്നു നടന്ന നിന്നെ പിടിച്ച് കൂട്ടിലിട്ടത് വലിയ കഷ്ടമായി അല്ലേ. ഞാൻ അത്രയൊന്നും ഓർത്തില്ല. ഒരുകാര്യം ചെയ്യാം. ഞാൻ നിന്നെ തുറന്നുവിടാം. നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പറന്നുപൊയ്ക്കൊള്ളൂ.
കിളി : നിനക്കെന്റെ സങ്കടം മനസ്സി ലായല്ലോ? ഞാനെന്റെ അച്ഛ നെയും അമ്മയെയുമൊക്കെ കണ്ടിട്ട് എത്ര നാളായി. ഞാൻ അവരുടെ അടുത്തേക്ക് പൊയ് ക്കൊള്ളാം.
കുട്ടി : നീ ഇടയ്ക്കൊക്കെ എന്നെ കാണാൻ വരണം കേട്ടോ. നിന്നെ അത്രയ്ക്കിഷ്ടമായതുകൊണ്ടാ ഞാൻ കൂട്ടിലിട്ടു വളർത്തിയത്.
വൈലോപ്പിള്ളി ശ്രീധരമേനോൻ
മലയാളത്തിൻ്റെ ശ്രീ എന്നറിയപ്പെടുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ 1911 മെയ്യ് 11 ന് എറണ്ണാകുളം ജില്ലയിലാണ് ജനിച്ചത്.കാച്ചിക്കുന്നു ക്കിയ കവിതകൾ എന്നാണ് അദ്ദേഹത്തിൻ്റെ കവിതകളെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവിതവുമായി, നമ്മുടെ ചുറ്റുപാടുകളുമായി ബന്ധമുള്ള ധാരാളം കവിതകൾ എഴുതി. കേരള സാഹിത്യ അക്കാദമി അവാർഡ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ: കന്നി കൊയ്ത്ത്, കുടിയൊഴിക്കൽ, വിട ,മ കരക്കൊയ്ത്ത്, കയ്പ്പവല്ലരി, വിത്തും കൈക്കോട്ടും, ഓണപ്പാട്ടുകൾ, കടൽ കാക്കകൾ
-------------------
😘😘😘
ReplyDelete