Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]
പാഠം 1 അമ്മയോടൊപ്പം
തത്തയും
കുഞ്ഞുങ്ങളും തമ്മിലുള്ള സംഭാഷണം
കുഞ്ഞുങ്ങൾ: അമ്മേ, അമ്മേ എവിടെയായിരുന്നു?
തത്തമ്മ: ഞാൻ അങ്ങു ദൂരെ കാട്ടിലായിരുന്നു.
കുഞ്ഞുങ്ങൾ: അമ്മ എന്തിനാ കാട്ടിലേക്ക് പോയത്?
തത്തമ്മ: നിങ്ങൾക്ക് പഴങ്ങൾ പറിക്കാൻ പോയതാണ്.
കുഞ്ഞുങ്ങൾ: ഇനി മുതൽ ഞങ്ങൾ അമ്മയുടെ കൂടെ വരട്ടെ.
തത്തമ്മ: പറക്കാൻ പഠിച്ചു കഴിഞ്ഞാൽ തീറ്റ തേടാൻ നമുക്ക് ഒരിമിച്ചു പോകാം.
കുഞ്ഞുങ്ങൾ: ശരി അമ്മേ.
മാൻക്കുട്ടി അമ്മയോട് പറയുന്നതോ?
മാൻ കുട്ടി :നമുക്ക് കാട് ചുറ്റി കാണാൻ പോയാല്ലോ? നല്ല രസമായിരിക്കും.
അമ്മ മാൻ: വേടൻമാർ ഇപ്പോൾ കാട്ടിലുണ്ടെന്ന് തത്തമ്മചേച്ചി പറഞ്ഞതേയുള്ളൂ. അതു കൊണ്ട് പിന്നീട് ഒരിക്കലാവാം.
കണ്ണൻ്റെ അമ്മ
പകരം പദങ്ങൾ
മിഴി = കണ്ണ്
വലഞ്ഞ് = ക്ഷീണിച്ച്
കരം = കൈ
മലർച്ചെണ്ട് = പൂച്ചെണ്ട്
കഴല് = കാൽ
കമ്പ് = വടി
മലർ = പൂവ്
ഓളം = തിര
ഹൃത്ത് = ഹൃദയം
1. ആരാണ് കണ്ണനെ കാട്ടിൽ തേടി വന്നത്?
* അമ്മ
2. കണ്ണ് ചുവന്നു എന്ന് പറയുന്നതിൽ നിന്ന് അമ്മയുടെ ഭാവം എന്താണെന്നാണ് മനസ്സിലാക്കുന്നത്?
* ദേഷ്യവും സങ്കടവും
3 .കണ്ണനെ കണ്ടില്ല എന്ന് അമ്മയോട് പറയുന്നവർ ആരെല്ലാം?
* കരിവണ്ട്, തുമ്പി ,മലർച്ചെണ്ടുകൾ, പേടമാൻ, കാളിന്ദിയോളങ്ങൾ
4. എപ്പോഴാണ് അമ്മ തിരികെപ്പോകാൻ തുടങ്ങിയത് ?
* കാല് കഴച്ചപ്പോൾ
5 .എവിടെ നിന്നാണ് ഒളാക്കുഴൽ വിളി പൊങ്ങിയത്?
* കാടിൻ്റെ ഉൾഭാഗത്തു നിന്ന്
6. എങ്ങനെ നിന്നാണ് അമ്മ പൊന്നോടക്കുഴൽ വിളി കേട്ടത് ?
* കണ്ണും പൂട്ടി നിന്ന്
7. അമ്മ കണ്ണനെ അന്വേഷിച്ചത് ആരോടെല്ലാമാണ്?അവരുടെ മറുപടി വരുന്ന വരികൾ ഏതെല്ലാം?
* കരിവണ്ട്, തുമ്പി ,മലർച്ചെണ്ടുകൾ, പേടമാൻ, കാളിന്ദിയോളങ്ങൾ എന്നിവരോടൊക്കെയാണ് കണ്ണനെ അന്വേഷിച്ചത്.
മറുപടിയായി വരുന്ന വരികൾ
തുമ്പി
"കണ്ടില്ലാ ഞങ്ങൾ കണ്ടില്ലാ കരി -
വണ്ടും തുമ്പിയും മൂളുന്നു"
മലർച്ചെണ്ടുകൾ
"കണ്ടില്ലാ ഞങ്ങൾ കണ്ടില്ലാ മലർ
ചെണ്ടുകൾ മിണ്ടാതെ നിൽക്കുന്നു ''
പേടമാൻ
" കണ്ടീട്ടേയില്ല ഞാനെന്നു പേടമാൻകണ്ണും നീട്ടിത്തിരിയുന്നു "
കാളിന്ദിയോളങ്ങൾ
" കണ്ണനീക്കാട്ടിലേ വന്നില്ല
കൊച്ചു
കാളിന്ദിയോളങ്ങൾ തുള്ളുന്നു"
8. കണ്ണൻ്റെ അമ്മ വിഷമിച്ചു തിരിച്ചു പോകാനായി നിൽക്കുമ്പോൾ കേട്ട ശബ്ദം എന്താണ്?
* കണ്ണൻ്റെ ഓടക്കുഴൽ നാദം
9. കണ്ണൻ്റെ അമ്മ കണ്ണനെ തേടി പോയത് എങ്ങോട്ടാണ്?
* കാളിന്ദി നദിയുടെ തീരത്തുള്ള കാട്ടിലേക്ക്
10. കണ്ണൻ്റെ കുസൃതികൾ എന്തെല്ലാം?
* മണ്ണ് തിന്നുക
* വെണ്ണ കട്ടു തിന്നുക
* അമ്മയോട് പിണങ്ങുക
* ഉറിക്കലം അടിച്ചു പൊട്ടിക്കുക.
* അമ്മ കാണാതെ ഒളിച്ചിരിക്കുക
* പാൽപ്പാത്രം തട്ടിമറിക്കുക
* പശുക്കിടാവിൻ്റെ കയർ അഴിച്ചുവിടുക
* രാധയോട് കുറുമ്പ് കാണിക്കുക.
* നെയ്യപ്പമെടുത്തിട്ട് പകരം ചാണകം ഉരുട്ടിവെക്കുക
11. ആസ്വാദനക്കുറിപ്പ്
തയ്യാറാക്കാം
ആസ്വാദനക്കുറിപ്പ്
കണ്ണൻ്റെ അമ്മ
മലയാളത്തിൻ്റെ
പ്രിയങ്കരിയായ
എഴുത്തുകാരി
സുഗതകുമാരിയുടെ
കവിതയാണ് "കണ്ണൻ്റെ
അമ്മ".
കണ്ണൻ മഹാ വികൃതിയും
സൂത്രക്കാരനുമായിരുന്നു.അമ്മയോട് കുസൃതികാട്ടി വീട്ടിൽ നിന്ന് ഓടിഒളിക്കുന്ന
കണ്ണനും കണ്ണനെ തേടി നടക്കുന്ന അമ്മയുമാണ് പ്രധാന കഥാപാത്രങ്ങൾ. കണ്ണനെ തേടി അമ്മ
കാട്ടിലും മേട്ടിലും
നടക്കുകയാണ്. തൻ്റെ 'കണ്ണനെ കണ്ടോ'എന്ന് കണ്ണൻ്റെ ചങ്ങാതിമാരായ
കരിവണ്ട്, തുമ്പി , മലർച്ചെണ്ടുകൾ,
കാളിന്ദിയോളങ്ങൾ
എന്നിവരോട് അന്വേഷിക്കുന്നു. തങ്ങൾ
കണ്ടിട്ടില്ലെന്ന മറുപടി കേട്ട് അമ്മ കണ്ണനെ നോക്കി
അലഞ്ഞു.വിഷമിച്ചു കൊണ്ട് തിരിച്ചു
പോകുവാൻ തുടങ്ങുമ്പോഴാണ് കാടിൻ്റെ ഹൃദയഭാഗത്തു
നിന്ന് കണ്ണൻ്റെ പുല്ലാങ്കുഴൽ
വിളി കേൾക്കുന്നത്.
വികൃതികാട്ടിയതിൽ
കണ്ണനോടുണ്ടായിരുന്ന ദേഷ്യമെല്ലാം മറന്ന് അമ്മ ഓടക്കുഴൽ വിളിയിൽ
അലഞ്ഞു നിന്നു പോയി.
അമ്മയുടെ മുഖം പുഞ്ചിരി കൊണ്ട് തിളങ്ങി.
"കണ്ണും പൂട്ടി നിന്നമ്മ തൻ കുഞ്ഞിൻ പൊന്നോടക്കുഴൽ വിളി കേൾക്കുന്നു"
അമ്മയുടെ വാത്സല്യം,
സ്നേഹം എന്നിവ കാണാൻ സാധിക്കുന്ന
ഈ വരികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
12. സുഗതകുമാരി [ജീവചരിത്രക്കുറിപ്പ് ]
* മലയാളത്തിലെ പ്രശസ്ത
കവിയത്രിയായ
സുഗതകുമാരിയാണ്
കണ്ണൻ്റെ അമ്മ എന്ന
കവിത
എഴുതിയത്.കവിയത്രി
മാത്രമല്ല സാമൂഹിക
പരിസ്ഥിതിക
പ്രവർത്തകയുമാണ് 1934 ജനുവരി 3ന്
ആറൻമുളയിൽ
ബോധേശ്വരൻ്റെയും
കാർത്യായനിയുടേയും
മകളായി ജനിച്ചു.കേരള
സാഹിത്യ അക്കാദമി
അവാർഡ്, ഓടക്കുഴൽ
അവാർഡ്,വയലാർ
അവാർഡ്,വള്ളത്തോൾ
അവാർഡ്,പത്മശ്രീ
തുടങ്ങി നിരവധി
അവാർഡുക്കൾക്ക്
അർഹയായിട്ടുണ്ട്.
, അമ്പലമണി,
മണലെഴുത്ത്
തുടങ്ങിയവയാണ് പ്രധാന
കൃതികൾ. 2020 ഡിസംബർ
23ന് മലയാളത്തിൻ്റെ പ്രിയ്യ
കവിയത്രി സുഗതകുമാരി
ടീച്ചർ വിട പറഞ്ഞു.
13. വരികൾ കണ്ടെത്തുക
i) അമ്മയുടെ വിഷമം
അലിഞ്ഞു പോയി എന്ന
ആശയം സൂചിപ്പിക്കുന്ന
വരികൾ എഴുതുക.
* "കാടിൻ നീലിച്ച ഹൃത്തിൽ നിന്നപ്പോളൊ-
രോടക്കുഴൽവിളി പൊങ്ങുന്നു
കമ്പു കരംവട്ടു വീഴുന്നു;മുഖം
പുഞ്ചിരികൊണ്ടു തിളങ്ങുന്നു!
കണ്ണും പൂട്ടി നിന്നമ്മ തൻ കുഞ്ഞിൻ്റെ
പൊന്നോടക്കുഴൽ കേൾക്കുന്നു... "
ii) അമ്മക്ക് കോപം വന്നു
എന്നു സൂചിപ്പിക്കുന്ന
വരികൾ ഏതെല്ലാം?
* "കണ്ടോ കണ്ണനെ? കണ്ണും
ചുവന്നമ്മ കാട്ടിൽ തേടി
നടക്കുന്നു.
14. മാറ്റി എഴുതാം
*കണ്ടോ കണ്ണനെ - കണ്ണനെ കണ്ടോ
*കണ്ടില്ലാ ഞങ്ങൾ - ഞങ്ങൾ കണ്ടില്ല
*കണ്ണും പൂട്ടിനന്നമ്മ - അമ്മ കണ്ണും
പൂട്ടി നിന്നു
*വലഞ്ഞപ്പോളമ്മ- അമ്മ വലഞ്ഞപ്പോൾ
ഒറ്റ പദമാക്കാം
മലരിൻ്റെ ചെണ്ടുകൾ
മലർച്ചെണ്ടുകൾ
കാളിന്ദിയിലെ ഓളങ്ങൾ -
കാളിന്ദിയോളങ്ങൾ
പൊന്നുകൊണ്ടുള്ള
ഓടക്കുഴൽ -
പൊന്നോടക്കുഴൽ
15. ഭാവങ്ങൾ എന്തെല്ലാം
'കണ്ണും ചുമന്നമ്മ ', 'കണ്ണും
പൂട്ടി നിന്നമ്മ '-
എന്തൊക്കെ ഭാവങ്ങളാണ്
ഈ വാക്കുകളിൽ
തെളിയുന്നത്?
* 'കണ്ണും ചുമന്നമ്മ ' എന്ന
വാക്കുകളിൽ
തെളിയുന്നത് മകൻ്റെ
കുസൃതിയിൽ ദേഷ്യപ്പെട്ടു
നിൽക്കുന്ന
അമ്മയെയാണ്.
*'കണ്ണും പൂട്ടിനന്നമ്മ ' എന്ന
വാക്കുകളിൽ മകനോടുള്ള
സ്നേഹവും
വാത്സല്യവുമാണ് നിറഞ്ഞു
നിൽക്കുന്നത്.
Comments
Post a Comment