Std 3 മലയാളം [SCERT പാഠം 2 ]
പാഠം 2
മാനത്തിൻ്റെ മടിത്തട്ടിൽ
കിളികളുടെ പേരെഴുതുക
തത്ത, കാക്ക, മയിൽ, കുയിൽ ,പ്രാവ്, പരുന്ത്, കൊക്ക്, കോഴി, താറാവ്
തുറന്നു വിട്ട തത്ത
i)പദങ്ങളുടെ അർഥം കണ്ടെത്തി എഴുതുക
1.ശീഘ്രം = വേഗം
2.എരുത്തിൽ = തൊഴുത്തിൽ
3. പുനം = തുള, പൊത്ത്
4. മോഹം = ആഗ്രഹം
5. ഉരിയാടുക = പറയുക
6. കൊതി =ആർത്തി
7.അപ്രത്യക്ഷമാകുക = കാണാതാവുക
8.ചിണുങ്ങുക = കരയുക
9. പുരയിടം= പറമ്പ്
10. കണ്ണും നട്ട് = നോക്കിക്കൊണ്ട്
ii)പദം പിരിച്ചെഴുതുക
1. കൂടൊരുക്കി = കൂട്+ ഒരുക്കി
2. അതിലിട്ടു = അതിൽ + ഇട്ടു
3.മുകളിലിരുന്ന് =മുകളിൽ+ ഇരുന്ന്
4. മനുഷ്യരെപ്പോലെ = മനുഷ്യരെ + പോലെ
iii)പദങ്ങൾ ചേർത്തെഴുതുക
1. മോഹം + ആയിരുന്നു = മോഹമായിരുന്നു
2. കുറച്ച് + അകലെ = കുറച്ചകലെ
3. പറന്ന് + ഇറങ്ങി = പറന്നിറങ്ങി
4. കിടന്ന് + ആടി = കിടന്നാടി
iv). ഒറ്റപ്പദം എഴുതുക
1. കൊന്നയായ തെങ്ങ്
കൊന്നതെങ്ങ്
2. തത്തയുടെ കൂട്
തത്തക്കൂട്
3. ഇരുമ്പു കൊണ്ടുള്ള കൂട്
ഇരുമ്പുകൂട്
4. പനയുടെ ഓല
പനയോല
Vകൂടുകൾ വീടുകൾ
തത്ത_ മരപ്പൊത്ത്
മാളം - പാമ്പ്
വല - ചിലന്തി
മൺപുറ്റ് -ചിതൽ
ലായം - കുതിര
തൊഴുത്ത് - പശു
മരക്കൊമ്പത്ത് കൂട്- കാക്ക
ഗുഹ - സിംഹം
ഉചിതമായ പദങ്ങൾ ചേർത്ത് വാക്യങ്ങൾ പൂരിപ്പിക്കുക
[ പതുങ്ങിപ്പതുങ്ങി, ചാടിച്ചാടി, തേങ്ങിത്തേങ്ങി, കൂടെക്കൂടെ, പറന്നുപറന്ന്, ചിക്കിച്ചിക്കി]
1. തവള -----പോയി.
2. പൂച്ച എലിയെപ്പിടിക്കാൻ --------- വന്നു.
3. അമ്മ കുഞ്ഞിന് --------പാൽ കൊടുക്കാറുണ്ട്.
അമ്മയെ കാണാതായപ്പോൾ കുഞ്ഞ് --------- കരഞ്ഞു.
5. കോഴിയുംകുഞ്ഞുങ്ങളും --------- മുറ്റം വൃത്തികേടാക്കി
6. കാക്ക --------- മാവിൻ കൊമ്പിൽ ഇരുന്നു.
VII തന്നിരിക്കുന്ന പദം ചേർന്നുവരുന്ന വാക്യമെഴുതുക
1. കൂടെക്കൂടെ
*കൂടെക്കൂടെ തത്തക്കുഞ്ഞിൻ്റെ അച്ഛനും അമ്മയും കൂടിനു മുകളിൽ പറന്നിറങ്ങി തീറ്റ കൊടുത്തു പോന്നു.
2. ചുറ്റിപ്പറ്റി
* ഞാൻ അച്ഛൻ്റെ അടുത്ത് ചുറ്റിപറ്റി നിന്നു
3. ഓടിയോടി
എൻ്റെ പപ്പി എൻ്റെ സൈക്കിളിനു പിന്നാലെ ഓടിയോടി തളർന്നു.
4. ചിരിച്ചുചിരിച്ച്
എൻ്റെ കുഞ്ഞനുജൻ്റെ വർത്തമാനം കേട്ട് ഞാൻ ചിരിച്ചു ചിരിച്ച് മണ്ണുതപ്പി.
5. കരഞ്ഞുകരഞ്ഞ്
എൻ്റെ നോട്ടു പുസ്തകത്തിനു വേണ്ടി ഉണ്ണി കരഞ്ഞു കരഞ്ഞ് തളർന്നു.
6 പടർന്നു പടർന്ന്
മുല്ലവള്ളി പടർന്നുപടർന്ന് പന്തലിച്ചു
7.എഴുതിയെഴുതി
എഴുതിയെഴുതി ഞാൻ പഠിച്ചു
8 പറഞ്ഞു പറഞ്ഞ്
--------------------------------------------
ചോദ്യങ്ങളും ഉത്തരങ്ങളും
1. കുട്ടിക്ക് തത്തയെക്കുറിച്ചുള്ള മോഹം എന്തായിരുന്നു ?
* തത്തക്കുഞ്ഞിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ച് മനുഷ്യരെ പോലെ സംസാരിപ്പിക്കാനായിരുന്നു കുട്ടിക്ക് മോഹം.
2. കൂട്ടിൽ കിടന്ന തത്തക്കുഞ്ഞിൻ്റെ വിഷമങ്ങൾ എന്തെല്ലാം?
* അച്ഛനെയും അമ്മയേയും കാണാത്ത വിഷമം.
* സ്വതന്ത്രമായി പറക്കാൻ കഴിയാത്ത വിഷമം
3. തത്തക്കുഞ്ഞിനെ കാണാതെ കുട്ടി അമ്മയോട് ചോദിച്ചതെന്ത്?
* അമ്മേ, എൻ്റെ തത്ത എവിടെപ്പോയി?
* ആരാണ് കൂട് തുറന്നു വിട്ടത്?
4. തത്തക്കുഞ്ഞ് എങ്ങനെയാണ് കൂട്ടിൽ നിന്ന് രക്ഷപ്പെട്ടത്?
* കുട്ടി സ്കൂളിൽ പോയ നേരത്ത് തത്തക്കുഞ്ഞിൻ്റെ അച്ഛനും അമ്മയും എത്തിയപ്പോൾ കുഞ്ഞി തത്ത വാവിട്ട് കരഞ്ഞു. അവർ കൂട് തുറക്കാൻ കൊത്തി നോക്കി .കൂട് തുറക്കാൻ കഴിയാതെ വിഷമിക്കുന്നതു കണ്ട കുട്ടിയുടെ അമ്മ കൂട് തുറന്നു കൊടുത്തു.
കഥയെഴുതാം
തത്തക്കുഞ്ഞ് തൻ്റെ കഥ പറഞ്ഞാലോ....
സൂചനകളിൽ നിന്ന് കഥ വികസിപ്പിക്കുക.
*കൂട്ടിൽ നിന്ന് കൂട്ടത്തിലേക്ക്
ഒരു പുരയിടത്തിലെ കൊന്നതെങ്ങിലാണ് ഞാനും. എന്റെ കുടുംബവും താമസിച്ചിരുന്നത്. അച്ഛനും അമ്മയും രാവിലെ തീറ്റയുമായി എത്തുകയും ചെയ്യും. ഒരു ദിവസം അച്ഛനും അമ്മയും തീറ്റ തേടി പോയപ്പോൾ ഒരു തെങ്ങുകയറ്റക്കാരൻ എന്നെ കൂട്ടിൽ നിന്നു പിടിച്ചു. അയാൾ എന്നെ പുരയിടത്തിലെ കുട്ടിക്കു കൊടുത്തു. അവൻ എന്നെ പുരയിടത്തിലെ ഇരുമ്പു കൂട്ടിൽ വളർത്താൻ തുടങ്ങി . എനിക്കാവശ്യമുള്ള
ചോറും വെള്ളവും പഴവും തന്നു.
ഞാൻ ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല.തീറ്റ തേടിപ്പോയ അച്ഛനമ്മമാർ തിരിച്ചു വന്നു. എന്നെ കാണാതെ വിഷമിച്ചു. എന്റെ കരച്ചിൽ കേട്ട് എന്റെ അടുത്തേക്ക് വന്നു.തീറ്റ സങ്കടത്തോടെ വായിൽ വച്ചു തന്നു. കുട്ടിയുടെ അമ്മ തുറന്നു വിടാൻ പറഞ്ഞെങ്കിലും കുട്ടി കേട്ടില്ല. അവൻ എന്നെ സംസാരിപ്പിക്കാനായി പനയോലയും മറ്റും കൂട്ടിലിട്ടു തന്നു. ഞങ്ങളുടെ സങ്കടം കണ്ട് സഹിക്കാൻ വയ്യാതായ കുട്ടിയുടെ അമ്മ അവൻ സ്കൂളിൽ പോയ സമയത്ത് എന്നെ തുറന്നു വിട്ടു. ഞാൻ സന്തോഷത്തോടെ അച്ഛനമ്മമാരുടെ കൂടെ താമസിക്കാൻ തുടങ്ങി.
പക്ഷികൾ നമ്മുടെ കൂട്ടുകാർ
പക്ഷികളെക്കുറിച്ചുള്ള വ്യത്യസ്ത സങ്കൽപ്പങ്ങൾ
*കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും
*കാലൻ കോഴി കൂവിയാൽ മരണം നടക്കും.
* ഒറ്റ മൈനയെ കണ്ടാൽ ദുഖവും ഇരട്ട മൈനയെ കണ്ടാൽ സന്തോഷവും ഉണ്ടാകും
* മഞ്ഞക്കിളിയെ കണ്ടാൽ മധുരം കിട്ടും .
* ഉപ്പൻ ചിലച്ചാൽ ശുഭ സമയം.
* വാലാട്ടിക്കിളി ചിലച്ചാൽ വഴക്ക് ഉണ്ടാകും.
* കാർമേഘം കണ്ടാൽ മയിൽ പീലി വിടർത്തും
*കോഴി ചിറക് വിരിച്ച് വെയിലത്ത് കിടന്നാൽ അന്ന് മഴ പെയ്യും
*കാക്ക ചിലച്ചുകൊണ്ട് പറന്നാൽ മഴ തോരില്ല.
*കൊക്കിനെ കണ്ടാൽ ഐശ്വര്യം
പുറത്തു നിൽക്കുന്ന അച്ഛനും അമ്മയും കൂട്ടി നകത്തെ തത്തക്കുഞ്ഞും തമ്മിലുള്ള സംഭാഷണം എഴുതുക.
അമ്മ: മോനേ ,നീ എങ്ങനെ ഈ കൂട്ടിൽ വന്നു പെട്ടു ?
കുഞ്ഞ് :അമ്മേ, ആ തെങ്ങുകയറ്റക്കാരൻ എന്നെ പിടിച്ച് ഈ വീട്ടിലെ കുട്ടിക്ക് കൊടുത്തു.
അച്ഛൻ : അവൻ നിനക്ക് എന്തെങ്കിലും തന്നിരുന്നോ?
കുഞ്ഞ്: അവർ എനിക്ക് പാലും പഴവുമൊക്കെ തന്നു. പക്ഷെ അമ്മ തരുന്നതുപോലെ തന്നില്ല. അതു കൊണ്ട് ഞാൻ കഴിച്ചില്ല.
അമ്മ: മോൻ വിഷമിക്കേണ്ട. ഞങ്ങൾ നിന്നെ രക്ഷപ്പെടുത്താം.
കുഞ്ഞ്: ശരി അമ്മേ.
സി. റഹീമിനെ അറിയാം
1968ൽ ആലപ്പുഴ ജില്ലയിലെ നൂറനാട് ജനിച്ചു. മാധ്യമ പ്രവർത്തകൻ എഴുത്തുകാരൻ, പക്ഷി നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തൈക്കാവിലെ ഉറുമ്പുകൾ ,തൂവൽ കുപ്പായക്കാർ ,വീട്ടുവളപ്പിലെ പക്ഷികൾ, കേരളത്തിലെ 21 പക്ഷികൾ, നമ്മുടെ വന്യ ജീവികൾ, ദക്ഷിണേന്ത്യയിലെ പക്ഷികൾ എന്നിവ പ്രധാന കൃതികളാണ്.
Comments
Post a Comment