std3 മലയാളം SCERT [Lesson 4 നക്ഷത്രവും പൂവും]
നക്ഷത്രവും പൂവും
പ്രവർത്തനം 1
നക്ഷത്രവും പൂവും എന്ന കവിതക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കൂ
*ശ്രീ വീരാൻകുട്ടി എഴുതിയതാണ് "നക്ഷത്രവും പൂവും " എന്ന കവിത. ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി നിന്നു. അതിലൊരു നക്ഷത്രത്തെ കാണിച്ചു കൊണ്ട് എന്നോട് മത്സരിക്കാൻ ഇതു പോലെ നിനക്ക് എന്തെങ്കിലും ഉണ്ടോ എന്ന് മുക്കുറ്റിയോട് ആകാശം ചോദിച്ചു.ആകാശത്തിൻ്റെ ചോദ്യം കേട്ട് മുക്കുറ്റിയുടെ തലതാണു, കണ്ണുകൾ നിറഞ്ഞു. അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇല്ലായ്മ സമ്മതിക്കുന്നതിനേക്കാൾ വലിയ വിഷമം എന്താണ് ഉള്ളത്? അപ്പോഴതാ മുക്കുറ്റിയുടെ ശിരസ്സിൽ രത്നം പതിച്ചതു പോലെ കുഞ്ഞു പൂവ് വിരിഞ്ഞു. "അത്രയും താഴ്മയിൽ നിന്നേ -വരൂ ഇത്രയ്ക്കഴകു പൂവിന്നും " എന്ന വരികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.പൂവിൻ്റെ മുന്നിൽ നക്ഷത്രത്തിൻ്റെ ഭംഗി എത്ര നിസാരം. കുഞ്ഞു ചെടിയുടെ എളിമയാണ് പൂവിന് ഇത്രയും ഭംഗി നൽകിയത്. എളിമയും വിനയവും വലിയ വിജയങ്ങൾക്കു കാരണമാകും എന്ന വലിയ സന്ദേശമാണ് ഈ കവിതയിലൂടെ നമുക്ക് ലഭിക്കുന്നത്.
പ്രവർത്തനം2
"നക്ഷത്രവും പൂവും" എന്ന കവിതക്ക് സമാനമായ കവിതകൾ ശേഖരിക്കൂ ]
*പ്രതീക്ഷ
മണമിറ്റിച്ചു പൂക്കളും
നിറം ചാലിച്ച് തളിരും
മധുരം നിറച്ച് പഴങ്ങളും
നാം കേടാക്കിയ ലോകത്തെ
നല്ലതാക്കാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്
മഴ കഴുകുന്നുണ്ട്
കാറ്റ് തുടച്ചു വെയ്ക്കുന്നുണ്ട്
കണ്ടീട്ടുണ്ടോ
നാളെക്കുള്ളത് ഉണക്കി സൂക്ഷിക്കുന്ന
തിരക്കിലല്ലാതെ വെയിലിനെ?
വീരാൻ കുട്ടി
തുമ്പപ്പൂവ്
മാനിച്ചോരോമലരുകൾ ചെന്നു മാബലി
ദേവനെയെതിരേൽക്കാൻ
തങ്കച്ചാറിൽതനുമിന്നുംപിടമുങ്ങിച്ചെന്നു
മുക്കുറ്റി
പാലമാംപട്ടായൊ
ടെത്തി
പാടത്തുള്ളൊരു ചിറ്റാട
ആമ്പലിനുണ്ടു കിരീടം
നെല്ളി - ക്കഴകിലു മുണ്ടൊരു സൗരഭ്യം!
കരൾ കവരുന്നൊരു നിറമോ മണമോ
കണികാണാത്തൊ രു തുമ്പപ്പൂ!
ദേവൻകനിവൊടു
നറു മുക്കുറ്റി - പ്പൂവിനെയൊന്നു
കടാക്ഷിച്ചു
കുതുകാൽത്തട വിചിറ്റാടപ്പൂ കൂടുതലൊന്നു തുടുപ്പിച്ചു
ആമ്പലിനേകി പുഞ്ചരി
നെല്ളി - പ്പൂൺ പിനെയമ്പൊടു ചുംബിച്ചു
പാവം തുമ്പയെ വാരിയെടുത്തഥ ദേവൻ വച്ചു മൂർധാവിൽ!
പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി!
വൈലോപ്പിളി ശ്രീധര മേനോൻ
Comments
Post a Comment