Std 3 SCERT മലയാളം[ മഞ്ഞപ്പാവാട ]
നിറമുള്ള നന്മകൾ
മഞ്ഞപ്പാവാട
സമാധാനിപ്പിച്ചു = ആശ്വസിപ്പിച്ചു
നിറുക = നെറ്റി
സ്വാദ് = രുചി
ആശ= ആഗ്രഹം
കെഞ്ചിപ്പറഞ്ഞു = കേണു പറഞ്ഞു
നിറമുള്ള വാക്കുകൾ
മഞ്ഞ നിറമുള്ള പാവാടയാണ് മഞ്ഞപ്പാവാട.ഇതുപോലെ നിറം ചേർന്നു വരുന്ന എത്ര വാക്കുകൾ എഴുതാം?
* വെളളകൊക്ക്
*നീലത്താമര
* നീലപ്പൊൻമാൻ
* വെള്ളരിപ്രാവ്
* നീലാകാശം
* നീലക്കുറിഞ്ഞി
* പച്ച തത്ത
സങ്കൽപ്പിച്ച് എഴുതാം
കൂട്ടുക്കാരുടെ പിറന്നാളിന് എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യാം
* പിറന്നാൾ സമ്മാനം നൽകും
* പിറന്നാൾ കേക്ക് വാങ്ങിക്കും
* ആശംസാക്കാർഡ് തയ്യാറാക്കും
* ക്ലാസ് മുറി അലങ്കരിക്കും
* പിറന്നാൾ മരം നടും
സമാന പദങ്ങൾ
* ആകാശം - വാനം, ഗഗനം
* കണ്ണ് - മിഴി, നയനം
* നക്ഷത്രം - താരം, താരകം
* പൂവ് - മലർ, പുഷ്പം
* വീട് - ഭവനം, പുര
* സന്തോഷം - ആഹ്ലാദം, ആനന്ദം
* വിഷമം - ദു:ഖം, സങ്കടം
* കാല് - കഴൽ, ചരണം
* അച്ഛൻ - പിതാവ്, താതൻ
* അമ്മ- ജനനി ,മാതാവ്
* മുഖം - വദനം, ആനനം
* കൈ -ഹസ്തം, കരം
കണ്ടെത്തി എഴുതാം
"അവൾക്ക് സഹിക്കാവുന്ന തിലപ്പുറമായിരുന്നു അത്" മഞ്ഞപ്പാവാടയിലെ പെൺക്കുട്ടിക്കുണ്ടായ വിഷമമാണ് ഈ വാക്യത്തിലൂടെ സൂചിപ്പിച്ചത്. ഇതുപോലുള്ള വാക്യങ്ങൾ വരുന്ന സന്ദർഭങ്ങൾ കണ്ടെത്തി എഴുതുക
* എനിക്ക് സങ്കൽപ്പിക്കാവുന്നതിലപ്പുറമായിരുന്നു അവിടെ നിന്നും കിട്ടിയ സമ്മാനങ്ങൾ
* എനിക്ക് ചെയ്യാവുന്നതിലപ്പുറമായിരുന്നു ആ ജോലി.
* ഞാൻ പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു പരീക്ഷയിൽ കിട്ടിയ മാർക്ക് .
* എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ വേദന.
* എനിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു സഞ്ചിയുടെ ഭാരം.
പറയാം എഴുതാം
1. കുഞ്ഞ് സ്വാദോടെ ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടും അച്ഛനും അമ്മയ്ക്കും സന്തോഷം തോന്നിയില്ല. കാരണമെന്ത്?
* മഞ്ഞപ്പാവാട കിട്ടുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞ് ഭക്ഷണം കഴിക്കുന്നത്. അതു കിട്ടിയില്ലെങ്കിൽ കുഞ്ഞ് വിഷമിക്കുമെന്നോർത്ത് അച്ഛനും അമ്മക്കും സന്തോഷം തോന്നിയില്ല.
2. അമ്മയുടെ കൈത്തണ്ടയിൽ പിടിച്ച് പൊട്ടിക്കരഞ്ഞുക്കൊണ്ട് കുട്ടി എന്തായിരിക്കും പറഞ്ഞത്?
* അമ്മേ മൺകുടം പൊട്ടിക്കേണ്ട. അതിലെ കാശു കൊണ്ട് അനുജൻ ഉണ്ടാകുമ്പോൾ അരഞ്ഞാണം വാങ്ങിക്കാം. എനിക്ക് മഞ്ഞപ്പാവാട വേണ്ട അമ്മേ.
എന്തെല്ലാം സ്വപ്നങ്ങൾ
കഥയിലെ കുട്ടിക്ക് ഒരു പേര് നൽകാമോ? കുഞ്ഞനുജനെക്കുറിച്ച് അവർ എന്തെല്ലാം സ്വപ്നങ്ങളായിരിക്കും കണ്ടിരിക്കുക? എഴുതി നോക്കൂ.
* മീനു എന്നാണ് കഥയിലെ കുട്ടിയുടെ പേര്.
എനിക്കും ഒരു കുഞ്ഞനുജൻ ജനിക്കും. അവൻ്റെ ചിരി കാണാൻ എന്തു രസമായിരിക്കും. അവൻ കരയുമ്പോൾ ഞാൻ അവനെ എടുത്ത് പൂക്കളേയും പൂമ്പാറ്റകളേയും കാണിച്ചു കൊടുക്കും. കളിപ്പാട്ടങ്ങൾ കൊടുത്ത് അവനെ കളിപ്പിക്കും. വിശക്കുമ്പോൾ അവന് ഭക്ഷണം നൽകും. അവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും .
പൂർത്തിയാക്കാം
അച്ഛൻ: നീ എന്തിനാ മോൾക്ക് ആശ കൊടുത്തത്?
അമ്മ: മോളുടെ വിഷമം കാണാൻ വയ്യാത്തോണ്ടാ.
അച്ഛൻ: ഇനി നാളെ അവളോട് എന്തു പറയും?
അമ്മ: വിഷമിക്കേണ്ട എൻ്റെ മൺക്കുടുക്കയിൽ കുറച്ചു കാശുണ്ട്.
അച്ഛൻ: ആശ്വാസമായി ആ കാശുക്കൊണ്ട് നാളെ മഞ്ഞപ്പാവാട വാങ്ങാം.
കണ്ടത്തി എഴുതൂ
കഥയിലെ ഇഷ്ടപ്പെട്ട സന്ദർഭം
അമ്മ നാണയക്കുടുക്ക നിലത്തുടക്കാനായി ഉയർത്തിയപ്പോൾ മകൾ ചാടി എഴുന്നേറ്റ് അമ്മയുടെ കൈത്തണ്ടയിൽ പിടിച്ച് പൊട്ടിക്കരയുന്ന സംഭവം ആരുടേയും മനസ്സലിയിപ്പിക്കുന്നതാണ്.
പിറന്നാൾ ആശംസ നേർന്നു കൊണ്ട് കൂട്ടുക്കാരിക്ക് കത്തെഴുതുക
പ്രിയപ്പെട്ട മിന്നു,
നിനക്ക്
സുഖമാണോ? ഇന്ന് നിൻ്റെ പിറന്നാളാണല്ലൊ? കഴിഞ്ഞ പിറന്നാളിന് നമ്മൾ ഒരുമിച്ചായിരുന്നു. നീ ഞങ്ങൾക്ക് മിഠായി കൊണ്ടു തന്നു. എന്നാൽ ഇന്ന് നമ്മൾ മഹാമാരി കാരണം വീട്ടിലാണ്. അടുത്ത പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാം. നിനക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥനയോടെ, സ്നേഹത്തോടെ നേരുന്നു....... പിറന്നാളാശംസകൾ.
സ്നേഹപൂർവ്വം
നിൻ്റെ ചിന്നു
Comments
Post a Comment