Std 3 മലയാളം SCERT [ എൻ്റെ തോട്ടം]
പകരം പദം
വയൽ = പാടം
വാനം = ആകാശം
വാർമുകിൽ = കാർമേഘം
കായ്ക്കറി = പച്ചക്കറി
കുടുംബിനി = ഭാര്യ
ചെറ്റ് = അൽപം
നൂണു കേറുക =
നുഴഞ്ഞുകയറുക
ഉത്തരം എഴുതുക
1) വിത്ത് വിതയ്ക്കുന്നത്
കാണുവാൻ എത്തുന്നത്
ആര്? എവിടെ?
ഉ) കർഷകൻ വയലിൽ
വിത്തു വിതയ്ക്കുന്നത്
കാണുവാൻ എത്തുന്നത്
കാർമുകിലാണ്.
2) തോട്ടത്തിൽ കയറുവാൻ
വായുവിന് ആരുടെ
സമ്മതമാണ് വേണ്ടത്?
ഉ) തണൽ വിരിച്ചു
നിൽക്കുന്ന വാഴളുടെ
സമ്മതം വേണം.
3) കായ്ക്കറി തോട്ടത്തിൽ
എന്തെല്ലാം വിളകളുണ്ട്?
ഉ) മത്തൻ, കുമ്പളം, വാഴ,
വെള്ളരി.
4) വെള്ളരിവള്ളികൾ
സങ്കടത്താൽ തല
താഴ്ത്തിയത് എപ്പോൾ?
ഉ) വെള്ളം കിട്ടാൻ
വൈകിയപ്പോഴാണ്
വെള്ളരിവള്ളികൾ
സങ്കടത്താൽ തല
താഴ്ത്തിയത്.
5 ) വായിക്കാം കണ്ടെത്താം
[താഴെ കൊടുത്തിരിക്കുന്ന
ആശയം വരുന്ന വരികൾ
പാഠഭാഗത്തുനിന്ന്
കണ്ടെത്താം]
* കൊടും ചൂട്.
"തീപ്പിടിച്ചപോലുള്ള
വെയിലിൽ വേർപ്പൊഴുക്കി
ഞാൻ വിത്തു വിതച്ചാര്"
* വിളകൾ നിറഞ്ഞ തോട്ടം.
" പത്തിരട്ടി ഫലങ്ങളുമായി
മത്തകുമ്പളമെന്നിവ -
യെല്ലാം"
* തോട്ടം നനയ്ക്കൽ.
"മൺകുടവുമായ്
തോട്ടത്തിലെത്താൻ എൻ
കുടുംബിനി ചെറ്റു
വൈകിച്ചാൽ"
* കൃഷി കാണുന്നത്
മേഘത്തിന് വലിയ
സന്തോഷമാണ്.
"വാനത്തിൻ്റെ വലിയ
വയലിൽ വാർമുകിലതു
കാണുവാനെത്തും"
* സസ്യങ്ങൾക്ക് ഉപകാരം
ചെയ്താൽ അവയും
നമ്മെ സഹായിക്കും.
" പത്തുകൊട്ട
വളത്തിനതിൻ്റെ പത്തിരട്ടി
ഫലങ്ങളുമായി"
6) വിവരണം തയ്യാറാക്കാം
വിദ്യാലയത്തിൽ
പച്ചക്കിത്തോട്ടം
നിർമ്മിക്കാൻ ആവശ്യമായ
ഒരുക്കങ്ങൾ ഏവ?
ഉ) അനുയോജ്യമായ സ്ഥലം
കണ്ടെത്തണം, നിലം
ഒരുക്കണം, വിത്തുകളും
തൈകളും ശേഖരിക്കണം,
തൈകൾ നടണം, വെള്ളം
ഒഴിക്കണം, വളം നൽകണം,
ജോലികൾ പങ്കുവച്ച്
ഗ്രൂപ്പുകൾക്ക് നൽകണം.
7) ഭക്ഷ്യ വിളകളുമായി
ബന്ധപ്പെട്ട കടങ്കഥകൾ
*സദ്യക്കു മുമ്പൻ ഇലക്കു
പിമ്പൻ
കറിവേപ്പില
* കണ്ടാൾ മുണ്ടൻ
കാര്യത്തിന് വമ്പൻ
കുരുമുളക്
* എല്ലില്ലാ പക്ഷിക്ക്
വാലിൻമേലെല്ല്
വഴുതിന
* കായ്ക്കും പൂക്കും
കാക്കക്കിരിക്കാൻ
സ്ഥലമില്ല
നെല്ല്
* അമ്മ കല്ലിലും മുള്ളിലും
മകൾ കല്ല്യാണ പന്തലിൽ
വാഴപ്പഴം
* കാളക്കിടക്കും കയറോടും
മത്തങ്ങ
* അകത്ത് തിരി തെനത്ത്
പുറത്ത് മുട്ടയിട്ടു
കുരുമുളക്
* മുള്ളുണ്ട് മുരുക്കല്ല,
കയ്പുണ്ട് കാഞ്ഞിരമല്ല
കയ്പക്കായ
* കാട് വെട്ടി പറ കണ്ടു
പാറ വെട്ടി വെള്ളി കണ്ടു
വെളളി വെട്ടി വെള്ളം കണ്ടു
തേങ്ങ
* തോട്ടു വക്കത്തൊരമ്മ
പട്ടിട്ടു മൂടി നിൽക്കുന്നു
കൈതച്ചക്ക
8) ഞാൻ കണ്ട തോട്ടം [കുറിപ്പ് തയ്യാറാക്കുക ]
എൻ്റെ വീടിനടുത്തായിരുന്നു കുമാരൻ എന്ന കർഷകൻ്റെ പച്ചക്കറിത്തോട്ടം.ആ തോട്ടം കാണാൻ ഒത്തിരി ഭംഗിയുള്ളതായിരുന്നു. ഞാൻ അതുവഴി പോകുമ്പോഴൊക്കെ കുറെ നേരം തോട്ടത്തിലേക്ക് നോക്കി നിൽക്കും പല തരത്തിലുള്ള പച്ചകറികൾ കൊണ്ട് നിറഞ്ഞതായിരുന്നു അവിടം. പാവലും പയറും മത്തനും കുമ്പളവും വെണ്ടയും വഴുതനയും പടവലവും ചീരയും മുളകും അങ്ങനെ ഒത്തിരി വിളകൾ ഉണ്ടായിരുന്നു. തോട്ടത്തിലെ ഓരോരോ ഭാഗങ്ങൾ വേർതിരിച്ചായിരുന്നു ഓരോ പച്ചക്കറിയും കൃഷി ചെയ്തിരുന്നത്. അവർക്കൊക്കെ കുമാരേട്ടൻ വെള്ളവും ആവശ്യമായ ജൈവവളവും ഒക്കെ നൽകി വളരെ നല്ല പരിചരണം കൊടുത്തിരുന്നു. അതകൊണ്ടുതന്നെ നല്ല വിളവും ലഭിച്ചിരുന്നു. ഈ സസ്യങ്ങളൊക്കെ ഇങ്ങനെ നിറയെ കായ്ച്ചു കിടക്കുന്നത് കാണാൻ എത്ര മനോഹരമാണെന്നോ. ചെഞ്ചീരകൾ വളർന്നു നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. തോട്ടത്തിന് ചുറ്റും വേലികെട്ടി മറ്റു ജീവജാലങ്ങൾ ഒക്കെ കടന്ന് വിളകളെ നശിപ്പിക്കാതെ സംരക്ഷിക്കുകയും ചെയ്തിരുന്നു.
9 ) കൃഷിസ്ഥലവുമായി ബന്ധപ്പെട്ട കവിതയിലെ പദങ്ങൾ ഏതെല്ലാം?
*വയൽ, പറമ്പ് , കായ്ക്കറിത്തോട്ടം, പാടം, വളപ്പ്, തോട്ടം
10) കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ
11. കവിപരിചയം
എം.വി ശ്രീകണ്ഠപ്പൊതുവാൾ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കറുകച്ചാൽ എന്ന ഗ്രാമത്തിൽ 1910 ആഗസ്റ്റ് 14 ന് എം.വി ശ്രീകണ്ം പ്പൊതുവാൾ ജനിച്ചു.കവി, നാടകകൃത്ത്, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രസിദ്ധനാണ്. വിലങ്ങു പൊട്ടിയ മണ്ണ്, പെണ്ണികാണൽ, മഴവില്ല്, വേണുഗാനം എന്നിവയാണ് എം.വി ശ്രീകണ്ം പൊതു വിളിൻ്റെ പ്രധാന കൃതികൾ.1999-ൽ അദ്ദേഹം അന്തരിച്ചു.
Comments
Post a Comment