Std 3 മലയാളം SCERT [ മണ്ണിലെ നിധി ]

 എല്ലുമുറിയെ പണി ചെയ്താൽ










👆നാട്ടൻ പാട്ട് കേൾക്കാം [Touch Here] 



 ശരിയായ വാക്ക് എഴുതുക

* നനഞ്ചേ- നനഞ്ഞു

* നിറഞ്ചേ- നിറഞ്ഞു

* പൂട്ടിയൊരുക്കിപ്പറഞ്ചേ- പൂട്ടിയൊരുക്കി പറച്ചേ

* കെട്ടിയെറിഞ്ചേ- കെട്ടിയെറിഞ്ഞു

* കുനിഞ്ചേ- കുനിഞ്ഞു



നാടൻ പാട്ടുകൾ - വിവരണം


തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു കിട്ടിയവയാണ് നാടൻ പാട്ടുകൾ. പുരാതന ജനതയുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ആവിഷ്കാരമാണിത്. അദ്ധ്വാനത്തിന്റെ ലഘുകരണമായാണ് നാടൻപാട്ടുകൾഉണ്ടായത്.ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഈ പാട്ടുകൾ പാടിയിരുന്നു.


നാടൻപാട്ട്









വായ്ത്താരികൾ

നാടൻ പാട്ടുകൾക്ക് ഈണവും താളവും നൽകാൻ സഹായിക്കുന്ന ചില വായ്ത്താരികൾ നോക്കൂ.






















മണ്ണിലെ നിധി


പകരപദം


നാൾ = ദിവസം

പത്തായം = നെല്ല് സൂക്ഷിക്കുന്ന സ്ഥലം

കരുതൽ = ശ്രദ്ധ

നിധി = വിലയുള്ള നിക്ഷേപം


പിരിച്ചെഴുതാം


*നിങ്ങൾ + എങ്ങിനെ =നിങ്ങളെങ്ങനെ

*കൃഷിയിൽ + ഒന്നും = കൃഷിയിലൊന്നും

*താത്പര്യം + ഉണ്ടായിരുന്നില്ല = താത്പര്യമുണ്ടായിരുന്നില്ല

*ചുറ്റാൻ+ ഇറങ്ങും = ചുറ്റാനിറങ്ങും

*കൂട്ടുകാർ + ഉണ്ട് =കൂട്ടുകാരുണ്ട്

 *എല്ലാവരും + ആയി =എല്ലാവരുമായി

*സമയം + അങ്ങിനെ = സമയമങ്ങിനെ

 *തിരിച്ച് + എന്നും =തിരിച്ചെന്നും

*കിടപ്പിൽ + ആയി = കിടപ്പിലായി 

*അടുത്ത് + ഉണ്ട് = അടുത്തുണ്ട്

*നോക്കി +പറഞ്ഞു = നോക്കിപ്പറഞ്ഞു


ഉത്തരം കണ്ടെത്തുക

1.കർഷകൻ്റെ മക്കളുടെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു?

* കർഷകൻ്റെ മക്കൾ അലസരും കൃഷിയിലെങ്ങും താത്പര്യമില്ലാത്തവരും കൂട്ടുക്കാരോടൊത്ത് നാടു മുഴുവൻ ചുറ്റിക്കറങ്ങി രസിച്ചു നടക്കുന്നവരുമായിരുന്നു.

2. കർഷകൻ്റെ  പറമ്പിൽ വിളവു കുറയാൻ കാരണമെന്ത്?

* പ്രായാധിക്യം കാരണം കർഷകന് ജോലി ചെയ്യാൻ കഴിയുന്നില്ല. അതു കൊണ്ടാണ് കർഷകൻ്റെ പറമ്പിൽ വിളവു കുറയാൻ കാരണം.


3.മകൾ നിധി കുറ്റിച്ചെടുക്കാൻ തീരുമാനിച്ചതെപ്പോൾ? 

*പത്തായത്തിലുള്ള നെല്ല് കുറഞ്ഞപ്പോൾ കർഷകൻ പറഞ്ഞ നിധിയുടെ കാര്യം ഓർമ്മ വന്നപ്പോഴാണ് മകൾ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചത്.


4 അവർ ഒരുവിൽ കണ്ടെത്തിയ നിധി എന്തായിരുന്നു ?

* അവരവർ സ്വന്തമായി അധ്വാനിച്ചാൽ മാത്രമേ ജീവിതം സഫലമാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഒടുവിൽ അവർ കണ്ടെത്തിയത്.


5 കർഷകന് എത്ര മക്കളാണ് ഉണ്ടായിരുന്നത്?

* നാല്

6കർഷകന് തന്റെ മക്കളെ വളർത്തുന്നതിനുള വരുമാനം എവിടെനിന്നായിരുന്നു ലഭിച്ചിരുന്നത്?

 *കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മകളെ വളർത്തിയത്.


7.അസുഖം ബാധിച്ച് കിടപ്പിലായ കർഷകൻ തന്റെ മക്കളോട് എന്തെല്ലാമാണ് പറഞ്ഞത്? 

*മക്കളേ, എനിക്കിനി ഏറെ നാളില്ല . ഞാൻ മരിച്ചാൽ പിന്നെ നിങ്ങൾ എങ്ങിനെ ജീവിക്കും? ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ല .പണിയെടുക്കാൻ നിങ്ങൾക്ക് അറിയില്ല. അതുകൊണ്ടു തന്നെ ഞാൻ ഒരു കാര്യം ചെയ്തിട്ടുണ്ട്. നമ്മുടെ   പറമ്പിൽ ഒരു നിധി കഴിച്ചിട്ടിട്ടുണ്ട് .എന്റെ മരണശേഷം നിങ്ങൾക്ക് അത് എടുക്കാം.    അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് സുഖമായി  ജീവിക്കാം. അതുവരെ കഴിയാനുള്ളത് പത്തായത്തി ഉണ്ട്. സൂക്ഷിച്ച് ചെലവാക്കണം.


8.നിധി കുഴിച്ചെടുക്കാൻ മക്കൾ നേരിട്ട പ്രശ്നം എന്നായിരുന്നു ? 

*നിധി എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത് എന്ന്  കർഷകൻ എപറയാതിരുന്നത്

9.അവർക്ക് വല്ലാത്ത നിരാശയും ദേഷ്യവും തോന്നിയത് എന്തു കൊണ്ട് ?

*പറമ്പ് മുഴുവനും കുടിച്ചിട്ടും നിധി കിട്ടാതെ വ പ്പോഴാണ് അവർക്ക് ദേഷ്യവും നിരാശയും തോന്നിയത്.


10.ശരിയായ വാക്കിനു

 ചുറ്റും വട്ടം വരയ്ക്കുക


* പ്രഭാതബക്ഷണം, പ്രഭാതഭക്ഷണം, പ്രഭാദഭക്ഷണം

* ആരേഗ്യമുള്ളവർ, ആരോഗ്വമുള്ളവർ, ആരോഗ്യമുള്ളവർ

* മിടുക്കന്മാർ, മിടുക്കമ്മാർ, മിടുകന്മാർ

* ഫലവൃഷങ്ങൾ, ഫലവൃക്ഷങ്ങൾ, ഫലവ്യ ക്ഷങ്ങൾ

* സുഹൃത്ത്, സൂഹൃത്ത്, സുഹ്രത്ത്


കർഷകൻ്റെയും മക്കളുടേയും സ്വഭാവ സവിശേഷതകൾ എഴുതുക



കർഷകൻ

* അധ്വാനശീലൻ

* കൃഷിയിൽ താത്പര്യമുണ്ട്.

* ജീവിതത്തെക്കുറിച്ച് ചിന്തയുണ്ട്.

* ഉത്തരവാദിത്വ ബോധമുള്ളവൻ

* മറ്റുള്ളവരെ ആശ്രയിക്കുന്നില്ല.

* ആവശ്യമറിഞ്ഞ് ചിലവാക്കുന്നു.


മക്കൾ


* അലസർ

* ഭക്ഷണത്തിലും വിനോദത്തിലും താത്പര്യം

* ജീവിതത്തെ കുറിച്ച് ചിന്തയില്ല.

* കൃഷിയിൽ താൽപര്യമില്ല.

* ധൂർത്തൻമാർ

* ഉത്തരവാദിത്വമില്ലാത്തവർ

* മറ്റുള്ളവരെ ആശ്രയിക്കുന്നു



കഥ മാറ്റിയെഴുതാം

കർഷകൻ നിധിയെ കുറിച്ച് മക്കളോട് പറഞ്ഞിരുന്നില്ല എങ്കിൽ എന്തായിരിക്കും സംഭവിക്കുക കഥ വികസിപ്പിച്ച് എഴുതുക


           തിരിച്ചറിവ്


                 ഓരോ ദിവസവും 

കഴിയും തോറും ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. അച്ഛന്റെ ആരോഗ്യ സ്ഥിതിയും വിഷമങ്ങളും ഒന്നും മക്കൾ ശ്രദ്ധിച്ചതേയില്ല. ഒരു നാൾ കർഷകൻ മരിച്ചു. അച്ഛന്റെ വേർപാട് ആദ്യമൊക്കെ മകളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല . പത്തായത്തിൽ നെല്ല് കുറഞ്ഞു വന്നു. എന്നിട്ടും അവർക്ക് നാളയെക്കുറിച്ച് വേവലാതി ഉണ്ടായില്ല.ഒടുവിൽ പത്തായത്തിൽ ഒരു മണി അരി പോലും ഇല്ലാതായി. വിശപ്പ് സഹിക്കാൻ വയ്യാതെ അവർ കൂട്ടുകാരുടെ അടുത്തെത്തി. എന്നാൽ എത്ര നാളത്തേക്ക് കൂട്ടുകാർക്ക് സഹായിക്കാൻ കഴിയും?അവരും കൈയൊഴിഞ്ഞു. ഇനി എവിടെ പോകും? എന്തു ചെയ്യും? ഇതു പോലൊരു  ദുരാവസ്ഥ മുൻപൊങ്ങും സംഭവിച്ചിട്ടില്ല. മകൾ അച്ഛൻ്റെ വാക്കുകൾ ഓർത്തു.ഇങ്ങനെയൊരു അവസ്ഥ വന്നു ചേരാതിരിക്കാൻ അച്ഛൻ ഒരുപാട്  കഷ്ടപ്പെട്ടു. 

അതൊന്നും നമ്മൾ കണ്ടതായി നടിച്ചില്ല. ഒരു കൈ സഹായിച്ചില്ല .ഇത് പറഞ്ഞത് അവർ കരഞ്ഞു. അച്ഛൻ്റെ വഴിയാണ് നന്മയുടെ വഴി എന്ന് അവർ തിരിച്ചറിഞ്ഞു.ആ വഴി തന്നെ വേണം ഇനി തെരഞ്ഞെടുക്കേണ്ടത്.അവർ ഒറ്റ കെട്ടായി അത് തീരുമാനിച്ചു.നാലുപേരും കൂടി പറമ്പിൽ കൃഷി ഇറക്കി. രാവന്തിയോളും വെട്ടിയും കിളച്ചും കഠിനാധ്വാനം ചെയ്തു.അതിൽ നിന്നുള്ള വരുമാനം കിട്ടുന്നത് വരെ എല്ലാ പട്ടിണിയും പരിവട്ടവും അവർ സഹിച്ചു. കൃഷിപ്പണി അവരെ ചതിച്ചില്ല. ആഗ്രഹം പോലെ തന്നെ നൂറുമേനി വിളവ് ആയിരുന്നു. അവർക്ക് ലഭിച്ചത് .അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അലസത നമ്മെ തീരാ ദുഃഖത്തിലേക്കേ എത്തിക്കൂ എന്ന സത്യം അവർ മനസ്സിലാക്കി.


പഴഞ്ചൊല്ലുകൾ

 















കൃഷി പദങ്ങൾ

* ഏല= പാടശേഖരങ്ങൾ

* നാഞ്ചിൽ = കലപ്പ

* മേഴി = കലപ്പയുടെ കൈപ്പിടി

* പല്ലിത്തിടി= നിലം നിരപ്പാക്കാനുള്ള തടി

* കണ്ടം, നിലം, വയൽ, പാടം, പൂലം = നെൽകൃഷി സ്ഥലം

* മെതി

* കറ്റ

* കൊയ്ത്ത്

* വളം

* വിത്ത്

* ഞാറ്

* നുകം = ഉഴാൻ ഉപയോഗിക്കുന്ന കാലിയുടെ കഴുത്തിൽ വച്ചു കെട്ടുന്ന ഉപകരണം

*ഉഴക്കോൽ = കാലിയെ തെളിക്കാനുപയോഗിക്കുന്ന കോൽ











ആശയം എഴുതാം

1. എല്ലുമുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം


* കൃഷിയുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ലാണിത്.നല്ല പോലെ അധ്വാനിക്കുന്നവർക്കു മാത്രമേ ഐശ്വര്യവും സമ്പത്തും ഉണ്ടാകൂ . അധ്വാനിക്കാത്ത മടിയൻമാർക്ക് കഷ്ടപ്പാടായിരിക്കും ഫലം


2. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും


* വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ല. ദൃഢനിശ്ചയമുണ്ടെങ്കിൽ എന്തും സാധ്യമാണ്.


3. വിത്താഴം ചെന്നാൽ പത്തായം നിറയും


* ഈ പഴഞ്ചൊല്ല് കാർഷിക സമൃദ്ധിയുടെ തനിമയെ ഓർമ്മപ്പെടുത്താൻ സഹായിക്കുന്നു. ഈർപ്പമുള്ള മണ്ണിൽ ആവശ്യത്തിന് ആഴത്തിൽ വിളവ് ഇറക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യണം. വിത്താഴം എന്ന പ്രയോഗത്തിന് വിത്തുഗുണത്തേയും മണ്ണിൻ്റെ പക്വതയേയും സൂചിപ്പിക്കുന്നു. മണ്ണും വിത്തും പ്രകൃതിയും നന്നായാൽ പത്തായം മുഴുവൻ നെല്ല് കൊണ്ട് നിറയും എന്നാണ് ഈ പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്.


             *------------------*















Comments

POPULAR POSTS

Std 3 SCERT English [Billu the dog]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]

std 3 Malayalam SCERT [Lesson6 പട്ടം ]

Std 3 മലയാളം [SCERT പാഠം 2 ]

Std 4 EVS SCERT [ Filed and forest]

Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]

Std 3 English [SCERT Lesson 2 Three Butterflies]

std 4 EVS SCERT [Lesson 6 Up above the sky]

Std 4 EVS [SCERT The Leaf too has to say]

CATEGORIES

std 3 SCERT Maths [Lesson 4 When Shapes Join]

std3 Maths SCERT [Lesson 4 When shapes Join] 3/12,4/12

std 3(Maths) SCERT [Lesson 4 when shapes Join]

std 3 Maths SCERT[Lesson 6 Time]

Lesson 4 [When Shapes Join]

std 3 Maths SCERT [Lesson 5 If Alike Joins]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 English [Bridge Course]

Std 3 English SCERT [Unit 4 The Magic Ring]

Std 4 EVS SCERT [ Filed and forest]