Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh04axxxM8CaZM0S1JEa5hUwo4Eg9HlV_M6-4dBh3f7dc4jFRDxgqHzO9Hl5SZ5HmkRIqGweP6CK2Y9kHQBt18Q5p8XrNJJChZKFnoGfXo2EKppUvS5ppSOQFGDHp150a4YTUw3NKUogHA/s320/IMG_20210828_151758.jpg)
കുട്ടികളും പക്ഷികളും പകരം പദം കിടച്ചീടുക = കിട്ടുക ഞായം = ന്യായം ഉള്ളം = മനസ്സ് മെയ്യ് = ശരീരം ചന്തം = ഭംഗി പൂതി =ആഗ്രഹം സാഹസം = ധീരപ്രവൃത്തി മതിർക്കുക=മധുരിക്കുക കണ്ടെത്താം എഴുതാം * മഞ്ഞയുടുപ്പിൽ കരിയുമായി - മഞ്ഞക്കിളി * മെയ്യാകെ വെള്ളയായ് - പ്രാവ് * കൂരിരുട്ടിൻ്റെ കിടാത്തി - കാക്ക * മാരിവിൽ ചേലൊത്ത പക്ഷി -മയിൽ * പച്ച സുന്ദരി -തത്ത * ഓട്ടക്കാരൻ പക്ഷി - ഒട്ടകപക്ഷി * തയ്യൽക്കാരൻ പക്ഷി - തുന്നാരൻ വരികൾ കണ്ടെത്താം * മഞ്ഞക്കിളിയെ കണ്ടാൽ മധുരം തിന്നാം "മഞ്ഞക്കിളിയാണു കാണുകിൽ നമ്മൾക്കു മധുരം കിടച്ചിടുമെന്നു ഞായം" * കൃഷി കുറഞ്ഞു വരുന്ന അവസ്ഥ " നെല്ലരിയില്ലല്ലോ നമ്മൾക്കുറേഷനാ- യുള്ളരിയിത്തിരി കൊണ്ടു നൽകാം" * പക്ഷിയെ പിടിച്ചു വളർത്താമെന്ന കുട്ടിയുടെ ആഗ്രഹം "എട്ടാ നമുക്കു പിടിച്ചു വളർത്തിടാം കൂട്ടായി നമ്മൾ ക്കിണങ്ങുകില്ലേ?" പക്ഷിച്ചൊല്ലുകൾ * കാക്കക്ക് എന്തിന് കറുത്ത കുപ്പായം * കാക്കയ്ക്കായുസ് കോഴിക്കഴക് * ചക്കിനു വച്ചതു കൊക്കിനു കൊണ്ടു. * കുഞ്ഞി പക്ഷിക്ക് കുഞ്ഞിക്കൂട് * ഇണങ്ങിയ പക്ഷി കൂട്ടിൽ, ഇണങ്ങാത്ത പക്ഷി കാട്ടിൽ * കാക്കയും വന്നു പനമ്പഴവും വീണു. * കുയിൽ പാടുന്നത്...