Std 3 മലയാളം SCERT [Lesson 4 നക്ഷത്രവും പൂവും]
നക്ഷത്രവും പൂവും
[ കണ്ടെത്തി
എഴുതാം]
a) ചെടികളുടെ
മിഴികൾ
ഈറനായത്
എപ്പോഴാണ് ?
* ആകാശം
നക്ഷത്രത്തെ
കാണിച്ച് തന്നോട്
മത്സരം കൂടുവാൻ
ഉണ്ടോയെന്ന്
ചോദിച്ചപ്പോഴാണ്
മുക്കുറ്റിയുടെ
മിഴികൾ
ഈറനായത്.
b) "കണ്ണഞ്ചുമാറയി
വ്യോമം" _
എന്തുകൊണ്ട്?
* കുഞ്ഞു
ചെടിയിൽവിരിഞ്ഞ
മുക്കുറ്റി പൂവിൻ്റെ
കാന്തി
കണ്ടപ്പോഴാണ്
ആകാശത്തിന്
കണ്ണഞ്ചിയത്.
c) കുനിഞ്ഞ
ശിരസ്സുമായി
മുക്കുറ്റി
എന്തൊക്കെ
ചിന്തിച്ചിട്ടുണ്ടാവും?
*ആകാശത്തുള്ളതു
പോലെ ഭംഗിയുള്ള
നക്ഷത്രങ്ങൾ
എനിക്ക് ഇല്ലല്ലോ,
എന്നെ കാണാൻ
ഒട്ടും ഭംഗിയില്ല.
d) നക്ഷത്രവും പൂവും എന്ന കവിത എഴുതിയതാര്?
വീരാൻ കുട്ടി
പ്രവർത്തനം 3
[ആശയം
കണ്ടെത്താം
എഴുതാം]
i) "ഇല്ലായ്മ
സമ്മതിക്കുമ്പോൾ -
വേറെ
വല്ലായ്മയെന്തുളളൂ
പാരിൽ "
* നമ്മുടെ കുറവ്
മറ്റൊരാൾ
ചൂണ്ടിക്കാട്ടുമ്പോൾ
നമുക്ക് വിഷമം
തോന്നും.ആ കുറവ്
അംഗീകരിക്കുക
എന്നത് ആ
വ്യക്തിയെ
സംബന്ധിച്ച് ഏറ്റവും
വേദനയുണ്ടാക്കുന്ന
കാര്യമാണ്.
ii ) "അത്രയും
താഴ്മയിൽ നിന്നേ-
വരൂ ഇത്രയ്ക്കഴകു
പൂവിനും "
*മുക്കുറ്റി പൂവിന്
ഇത്രയും ഭംഗി
വന്നത് അത്
താഴ്മയിൽ നിന്നതു
കൊണ്ടാണ്.
എല്ലാവർക്കും
വേണ്ട ഒരു
ഗുണമാണ് എളിമ.
എളിമയുള്ളവരാണ്
ഉയരങ്ങളിൽ
എത്തുക. ഒരുവൻ്റെ
വിനയമാണ് അവന്
അഴക്
നൽകുന്നത്.
പ്രവർത്തനം 4
[ ഈണത്തിൽ ചൊല്ലാം ]
പ്രവർത്തനം 5
[ പദശേഖരം]
ഈ വാക്കുകൾ
പ്രവർത്തനം 6
[സംഭാഷണമെഴു-
താം ]
ആകാശം: നിനക്കെ
ന്നോട്
മത്സരിക്കാമോ?
മുക്കുറ്റി: അയ്യോ !
അങ്ങയോട്
മത്സരിക്കാൻ
ഞാനില്ല.
ആകാശം: നിനക്ക്
ഇത്ര
മനോഹരമായി
മിന്നിത്തിളങ്ങുന്ന
പൂക്കൾ ഉണ്ടോ?
മുക്കുറ്റി: ഇല്ല
ഞാനൊരു കുഞ്ഞു പൂവല്ലേ?
Comments
Post a Comment