std 3 SCERT [ പൂമൊട്ട് ]

 

 



പൂമൊട്ട്


സമാന പദങ്ങൾ

തക്കം = അവസരം

സഹപാഠി = കൂടെ  പഠിക്കുന്നവർ

പരിഭ്രാന്തരായി = പേടിച്ചു                       

തെരുവ് = വഴിയോരം

പരിഹസിക്കുക = കളിയാക്കുക

അഗതികൾ = പാവങ്ങൾ

ശ്രദ്ധാപൂർവ്വം = ശ്രദ്ധയോടു കൂടി

പരസ്പരം = തമ്മിൽ തമ്മിൽ

ഗുരുനാഥൻ = അധ്യാപകൻ

പരാതിപ്പെട്ടു = സങ്കടപ്പെട്ടു

പക്ഷം = അഭിപ്രായം

അയൽപക്കം = തൊട്ടടുത്ത വീട്


ഉത്തരമെഴുതുക


1. പൂമൊട്ട് എന്ന പാഠഭാഗത്തിലെ കഥാപാത്രങ്ങൾ ആരെല്ലാം?


* ആഗ്നസ് ,അമ്മ ,ലാസർ, ഏജ്


2. ഹോംഗ്സ് എന്ന വിളിപ്പേരിൻ്റെ അർത്ഥം എന്ത്?


* പൂമൊട്ട്


3. ലാസറും ഏജും മധുരക്കൊതിയരായിരുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം?


* അമ്മ വീട്ടിലില്ലാത്ത തക്കം നോക്കി ലാസറും ഏജും മധുര പലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു. അതിനാൽ അവർ മധുര കൊതിയൻമാരാണെന്ന് മനസ്സിലാക്കാം.


4. അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ട്?


*കുഞ്ഞുങ്ങൾ കൂട്ടുകാരെയും ഗുരുനാഥൻ മാരെയും പരിഹസിക്കുകയായിരുന്നു.അതു കൊണ്ടാണ് അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത്.


5. ആശയം കണ്ടെത്തുക.

മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും


ദൈവത്തിന്റെ മക്കളായ നമ്മൾ നന്മ ചെയ്യേണ്ടവരാണ്. മറ്റുള്ളവരെ കുറിച്ച് നന്മ പറയുമ്പോൾ നമ്മൾ പ്രകാശത്തിലായിരിക്കും കുറ്റം പറയുമ്പോൾ എപ്പോഴുംഇരുട്ടിലാണ് കഴിയുക .


6.എന്തെല്ലാം നന്മകൾ


പദസൂര്യൻ നിർമ്മിക്കുക അതിലെ വാക്കുകൾ ഉപയോഗിച്ച് വാക്യം നിർമ്മിക്കൂ


                        










* സത്യം: നാം എപ്പോഴും സത്യം മാത്രമേ പറയാവൂ.


* ദയ:സഹജീവികളോട് നാം ദയയുള്ളവരായിരികണം


 * വിനയം: ജീവിതത്തിൽ വിജയിക്കാൻ വിനയം അത്യാവശ്യമാണ്.


സഹായം : പാവങ്ങളെ സഹായിക്കാൻ നാം തയ്യാറാകണം


* കാരുണ്യം: നമ്മൾ എല്ലാവരോടും കാരുണ്യത്തോടെ പെരുമാറണം.


*സ്നേഹം:എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം


*അഹിംസ : അഹിംസയുടെ പാതയിലൂടെ മുന്നേറുക.


*ഭക്തി: ഈശ്വര ഭക്തി ജീവിതവിജയത്തിന് അനിവാര്യം


മദർതെരേസയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.


പാവപ്പെട്ടവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു മദർ തെരേസ .അതുകൊണ്ട് "അഗതികളുടെ അമ്മ " എന്നറിയപ്പെടുന്നു. തെരുവുകളിൽ അനാഥരായി കഴിയുന്ന കുഷ്ഠരോഗികളെ തന്റെ ഭവനത്തിൽ കൊണ്ട് വന്ന് മദർ തെരേസ പരിചരിച്ചിരുന്നു. അവർക്ക് ഭക്ഷണം നൽകാനായി പല ഭവനങ്ങളിലും അമ്മ കയറി ഇറങ്ങുമായിരുന്നു.പലരിൽ നിന്നും അവഗണനകളും ശകാരങ്ങളും ലഭിച്ചു.


മഹത് വചനങ്ങൾ


*"എന്റെ ജീവിതമാണ് എന്റെ സന്ദേശം " [മഹാത്മാഗാന്ധി]







* "നാവുകൊണ്ട് നല്ലതു മാത്രം പറയുക " [സ്വാമി വിവേകാനന്ദൻ ]








* "സൗന്ദര്യം മാഞ്ഞു പോകും നല്ലൊരു ഹൃദയം ഉണ്ടെങ്കിൽ നിങ്ങൾ എന്നും എന്നും സൗന്ദര്യമുള്ളവർ ആയിരിക്കും." [മദർ തെരേസ ]








* " വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും " [കുഞ്ഞുണ്ണി മാഷ് ]






* "ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപനം ഉറങ്ങാൻ അനുവദിക്കാത്തതാണ്."

[എ.പി.ജെ അബ്ദുൾ കലാം ]







* "സ്നേഹമാണഖിലസാ -

രമൂഴിയിൽ " [കുമാരനാശാൻ]







സൂചനകളിൽ നിന്നും ജീവചരിത്രകുറിപ്പ് തയ്യാറാക്കാം


ഗാന്ധിജി

*ജനനം: 1869 ഒക്ടോബർ 2

*സ്ഥലം: ഗുജറാത്തിലെ പോർബന്തർ

*പൂർണ്ണമായ പേര്: മോഹൻദാസ് കരംചന്ദ് ഗാന്ധി

*ബാപ്പുജി എന്ന് കുട്ടികൾ വിളിച്ചിരുന്നു

* ഇന്ത്യയുടെ രാഷ്ട്ര പിതാവ്

 * ഉപ്പു സത്യാഗ്രഹം നടന്നത്തി നിയമം ലoഘിച്ചു.

* ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ നേതാവും വഴികാട്ടിയും

 *1948 ജനുവരി 30 ന് നാഥുറാം ഗോയുടെ


*ഗാന്ധിജി


ഗാന്ധിജി 1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. ഗാന്ധിജിയുടെ പൂർണമായ പേര് മോഹൻ ദാസ് കരം ചന്ദ് ഗാന്ധി എന്നാണ്.കുട്ടികൾ അദ്ദേഹത്തെ ബാപ്പുജി എന്ന് വിളിച്ചിരുന്നു .ഉപ്പ് സത്യാഗ്രഹം നടത്തി നിയമം ലംഘിച്ചു .ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും ആയിരുന്നു ഗാന്ധിജി. അദ്ദേഹത്തെ നമ്മുടെ രാഷ്ട്ര പിതാവായി നമ്മൾ ആദരിക്കുന്നു. 1948 ജനുവരി 30 നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി മരിച്ചു.



മദർ തെരേസയുടെ ജീവചരിത്ര കുറിപ്പ് സൂചനകളിൽ നിന്ന് കണ്ടെത്തി എഴുതുക.


*ജനനം:1910 ആഗസ്റ്റ് 27

* സ്ഥലം: യുഗോസ്ലോവിയ യിലെ സ്കോപ്ജെ

* പൂർണമായ പേര്: ആഗ്നസ് ഗോൺ ഹാബോ യാക്സു

*അഗതികളുടെ അമ്മ എന്ന് വിളിപ്പേര്


* ഇന്ത്യയായിരുന്നു പ്രവർത്തന മേഖല [കൊൽക്കത്താ ] 

*സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 

*ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലോകത്തിന് മാതൃക

 * ഭാരതരത്നം ലഭിച്ചു

* നന്മയുടെ ആൾരൂപം

* മരണം: 1997 സെപ്തംബർ 5ന് കൊൽക്കത്തയിൽ


* മദർ തെരേസ


അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസയുടെ ജനനം 1910ആഗസ്റ്റ് 27 ന് യുഗോസ്ലോവിയായിലെ സ്കോപ്ജെേ എന്ന സ്ഥലത്തായിരുന്നു. ആഗ്നസ് ഗോൺ ഹാബോ യാക്സു എന്നാണ് മുഴുവൻ പേര്. 1991 മുതൽ കൊൽക്കത്തയായിരുന്നു മദറിൻ്റെ പ്രവർത്തന മേഖല. നോബൽ സമ്മാനം, ഭാരതരത്നം, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ മദറിനെ തേടിയെത്തി. 1997സെപ്റ്റംബർ 5ന് കാരുണ്യത്തിൻ്റെ മാലാഖ അന്തരിച്ചു.


മദർ തെരേസയുടെ ജീവിതത്തിലെ സംഭവങ്ങൾ








Comments

POPULAR POSTS

Std 3 SCERT English [Billu the dog]

Std 3 SCERT Maths [Lesson 1 Hundred and Above]

Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]

std 3 Malayalam SCERT [Lesson6 പട്ടം ]

Std 3 മലയാളം [SCERT പാഠം 2 ]

Std 4 EVS SCERT [ Filed and forest]

Std 3 മലയാളം [SCERT കുട്ടികളും പക്ഷികളും ]

Std 3 English [SCERT Lesson 2 Three Butterflies]

std 4 EVS SCERT [Lesson 6 Up above the sky]

Std 4 EVS [SCERT The Leaf too has to say]

CATEGORIES

std 3 Maths SCERT [Lesson 7 In Rows and Columns ]

Std 3 SCERT Maths [Lesson9Equal shares]

EVS , Std 4 Lesson 3 [The Road To Independence]

Std 4 EVS [Lesson 4 wonder world of birds]

Std 3 English SCERT Lesson 5 The Little Clay Hut

std 4 SCERT EVS [Lesson8 Reading and Drawing Maps]

std 3SCERT Maths [lesson 10 Measuring weights]

Std 4 SCERT EVS [Lesson11 Care for friends]

std 3 Maths SCERT [Lesson 8 Measure and Tell]