std3SCERT മലയാളം [ മുൻപേ നടന്നയാൾ ]
മുൻപേ നടന്നയാൾ
പകരം പദം
ഒക്കുമോ = സാധിക്കുമോ
ഗ്രഹിക്കുക=മനസ്സിലാ -
ക്കുക
വർധിച്ചു = പെരുകി
ചൊല്ലികൊടുത്തു = പറ - ഞ്ഞു കൊടുത്തു
സഹപാഠി = കൂടെ പഠിക്കു
ന്ന ആൾ
ജിജ്ഞാസ= അറിയാനുള്ള
ആഗ്രഹം
എതിർ പദങ്ങൾ
മുമ്പിൽ X പിമ്പിൽ
സന്തോഷം X സന്താപം
ചോദ്യം X ഉത്തരം
കുറഞ്ഞ Xകൂടിയ
സമാന പദങ്ങൾ
കുട്ടി-> ബാലൻ ,ശിശു
ആഗ്രഹം -> ആശ, അഭി-
ലാഷം
ഒറ്റ വാക്ക് എഴുതുക
*കൂടെ പഠിക്കുന്ന ആൾ -
സഹപാഠി
* നയിക്കുന്ന ആൾ -
നേതാവ്
* അറിയാനുള്ള ആഗ്രഹം -
ജിജ്ഞാസ
പിരിച്ചെഴുതുക
*മണലിലിരുന്ന് ->
മണലിൽ + ഇരുന്ന്
* ചൊല്ലിക്കൊടുത്ത ->
ചൊല്ലി + കൊടുത്ത
* ഒപ്പമെത്താൻ ->
ഒപ്പം + എത്താൻ
* പഠിച്ചുറച്ചതെല്ലാം ->
പഠിച്ചുറച്ചത് + എല്ലാം
* എന്തൊക്കെയുണ്ട് ->
എന്തൊക്കെ + ഉണ്ട്
ഉത്തരം കണ്ടെത്താം
1. ചെമ്പഴന്തി കുടിപള്ളിക്കൂടത്തിലെ ആശാൻ ആരാണ്?
* മൂത്തപ്പിള്ള ആശാൻ
2. കുട്ടികൾ അവിടെ എഴുത്തും വായനയും അഭ്യസിച്ചിരുന്നത് എങ്ങനെ?
* നിലത്തു വിരിച്ച മണലിലിരുന്ന് കുട്ടികൾ എഴുത്തും വായനയും അഭ്യസിച്ചു.
3. കുടിപ്പള്ളി കൂടത്തിലെ മിടുക്കൻ കുട്ടി ആരായിരുന്നു?
* നാരായണൻ
4. കൂട്ടുകാർ നാരായണനെ സ്നേഹത്തോടെ എന്താണ് വിളിച്ചത്?
* നാണു
5. ആശാനില്ലാത്ത അവസരങ്ങളിൽ നാണു എന്താണ് ചെയ്തത്?
* ആശാൻ ഇല്ലാത്ത അവസരങ്ങളിൽ നാണു സഹപാഠികളുടെ അടുത്തു ചൊല്ലും പഠിച്ചുറച്ചതെല്ലാം സ്വന്തം രീതിയിൽ അവൻ അവരെ പഠിപ്പിക്കും.
6. ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചത് എന്താണ്?
* എല്ലാ മനുഷ്യരേയും ഒന്നായി കാണാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു.
7. വിദ്യാർത്ഥിയായിരിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന് ഉണ്ടായിരുന്ന പ്രത്യേകതകൾ എന്തൊക്കെയായിരുന്നു?
* ആശാൻ പകർന്നു നൽകുന്ന പാഠങ്ങൾ നാരായണൻ വളരെ പെട്ടെന്ന് പഠിച്ചെടുത്തു. ആശാൻ ഇല്ലാത്ത അവസരങ്ങളിൽ നാണു താൻ പഠിച്ച പാഠങ്ങൾ സ്വന്തം രീതിയിൽ സഹപാഠികളെ പഠിപ്പിച്ചു കൊടുത്തു. ചുറ്റുപാടുകൾ നിരീക്ഷിച്ച് ധാരാളം കാര്യങ്ങൾ നാണു പഠിച്ചു.സംശയങ്ങൾ ചോദിച്ച് കുറച്ച് സമയം കൊണ്ടു തന്നെ കൂടുതൽ കാര്യങ്ങൾ ഗ്രഹിച്ചു. പ്രകൃതിയിൽ നിന്നും സ്വയം അറിവ് ആർജിക്കുവാൻ നാണുവിന് കഴിഞ്ഞു.
8. ശ്രീനാരായണ ഗുരു നമുക്ക് നൽകിയ സന്ദേശങ്ങൾ
* മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
* മദ്യം വിഷമാണ്.അത് ഉണ്ടാക്കരുത്, കൊടുക്കരുത് , കുടിക്കരുത്.
* ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്
* വിദ്യകൊണ്ട് പ്രബുദ്ധരാകുക. സംഘടന കൊണ്ട് ശക്തരാകുക.
സങ്കൽപ്പിച്ച് എഴുതാം
(നാരായണനോട് യാത്ര പറഞ്ഞ കൂട്ടുകാരുടെ കണ്ണു നിറഞ്ഞു.ആ സന്ദർഭത്തിൽ അവർ തമ്മിൽ സങ്കടത്തോടെ എന്തെല്ലാം പറഞ്ഞീട്ടുണ്ടാവും)
നാരായണൻ: കൂട്ടുകാരേ,ഇവിടുത്തെ പഠനം അവസാനിച്ചു. നാം പിരിയുകയാണ്.
ചങ്ങാതിമാർ: നാരായണാ, നീ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. നീ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു തന്നു. കൂടുതൽ കാര്യങ്ങൾ പഠിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.
നാരായണൻ: നല്ല ചിന്തയോടും നല്ല മനസ്സോടും കൂടി ജീവിക്കാൻ നമുക്ക് കഴിയട്ടെ.
ചങ്ങാതിമാർ: ശരി നാണു. നിന്നെ ഞങ്ങൾ മറക്കില്ല. പോയ് വരൂ ചങ്ങാതി.
അന്നും ഇന്നും



Comments
Post a Comment