Std 3SCERT മലയാളം [ Lesson 9 അറിയാൻ, അറിയിക്കാൻ ]
പാഠം 9
അറിയാൻ,
അറിയിക്കാൻ
വാർമഴവില്ലേ ....
പകരം പദം
അഴക് = ഭംഗി
തെല്ല് = അൽപം
നില = പദവി
മുഷിയുക = മടുപ്പു തോന്നുക
കളിപ്പാൻ = കളിക്കാൻ
കൺകുളിരുക = കണ്ണിന് സന്തോഷമുണ്ടാവുക
കരൾ നോവുന്നു = മനസ്സിന് ദുഃഖമുണ്ടാകുക
സമാന പദങ്ങൾ
മഴവില്ല് -> ഇന്ദ്രചാപം, ഇന്ദ്രധനുസ്സ്
മാനം -> നഭസ്, വ്യോമം
കണ്ണ് -> അക്ഷി, നയനം, നേത്രം, ലോചനം
അഴക് -> ശോഭ , ഒളി
പ്രവർത്തനം 1
* ആരാണ് നിനക്ക് ഈ പദവി നൽകിയത്?
* ഒറ്റക്കിരുന്നാൽ നിനക്ക് മുഷിയില്ലേ?
* അവിടെ നിനക്ക് കഥ പറഞ്ഞു തരുവാൻ ആരെങ്കിലും ഉണ്ടോ ?
* അവിടെ നിനക്ക് ഉമ്മ തരുവാൻ ആരെങ്കിലും ഉണ്ടോ ?
പ്രവർത്തനം 2
* സൂര്യനാണ് എനിക്ക് ഈ നിറം നൽകിയത്. എനിക്ക് കഥ പറഞ്ഞു തരുവാനും ഉമ്മ തരുവാനും കാറ്റും മേഘങ്ങളുമുണ്ട്.
പ്രവർത്തനം 3
പ്രവർത്തനം 4
* നല്ല മഴക്കാലം മഴ പെയ്യുകയും തോരുകയും വീണ്ടും പെയ്യുകയും ചെയ്യുന്ന മനോഹരമായ ആ ദിവസം , ഒരു മഴ കഴിഞ്ഞ് നിറഞ്ഞു നിൽക്കുന്ന മുറ്റത്തെ വെള്ളത്തിൽ കടലാസു വഞ്ചിയിട്ട് ഞാനും എന്റെ കുഞ്ഞനുയത്തിയും കളിക്കുകയായിരുന്നു. ഇടക്ക് വെളളത്തിൽ നിറമുള്ള ചിത്രം കണ്ട് ഞാൻ ആകാശത്തേക്ക് നോക്കി. മനോഹരമായ മഴവില്ല് അനുജത്തിയെ വിളിച്ച് കാണിച്ച് കൊടുത്തു. ഏഴു നിറങ്ങൾ ചേർന്ന ആ വർണ്ണ കാഴ്ച്ച ഞങ്ങൾ നോക്കി നിന്നു . കുറേ സമയം കഴിഞ്ഞപ്പോൾ മഴവില്ല് മെല്ലെ മായാൻ തുടങ്ങി. പിന്നീടെന്നും മഴമേഘങ്ങളുള്ള ദിവസം ആകാശത്തേക്ക് നോക്കി നിൽക്കുക പതിവായി
2nd day
Comments
Post a Comment