Std 3 മലയാളം SCERT [ഖലീഫയുടെ കൊട്ടാരo]
ഖലീഫയുടെ കൊട്ടാരം
പകരം പദo
ഭൃത്യൻ = വേലക്കാരൻ
അകമ്പടി = സേവകവൃത്തി
പരിവാരങ്ങൾ = അകമ്പടി
ആഗതൽ = വന്നു ചേർന്നവൻ
ഒറ്റവാക്കെഴുതുക
* മറ്റൊരു ദേശത്ത് ഉള്ളവർ
അന്യദേശക്കാർ
* പരിചാരകരായ ആളുകൾ - ഭൃത്യർ
* സംഘത്തിലെ അംഗങ്ങൾ
സംഘാംഗങ്ങൾ
* ഭരണാധികാരി വസിക്കുന്ന ഇടം - കൊട്ടാരം
ഉത്തരമെഴുതുക
1. ഖലീഫ ഉമറിൻ്റെ എന്തെല്ലാം പ്രത്യേകതകളാണ് നിങ്ങൾക്ക് ഇഷ്ടമായത്? വിവരണം തയ്യാറാക്കുക.
* ഖലീഫ ഉമറിൻ്റെ ലളിതമായ ജീവിത രീതിയാണ് എനിക്ക് ഇഷ്ടമായത്. സൗകര്യങ്ങൾ ലഭിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ട എന്നു വച്ചു. കൊട്ടാരത്തിനു പകരം കുടിലാണ് താമസത്തിനായി തിരഞ്ഞെടുത്തത്.സാധാരണക്കാരിൽ ഒരുവനായാണ് ഖലീഫ ഉമർ ജീവിച്ചത്. ജന സേവനത്തിനായി ഒറ്റക്ക് പുറപ്പെട്ടു.പ്രശ്നങ്ങൾ പരിഹരിച്ചു. ആവശ്യക്കാർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു.
2. നമുക്ക് വഴിതെറ്റിയതാവാമെന്ന് അന്യദേശക്കാർ പറയാൻ കാരണമെന്ത്?
* ഖലീഫയ അന്വേഷിച്ചു വന്നവർക്ക് കൊട്ടാരത്തിനു പകരം നിറയെ കെച്ചു വീടുകളാണ് കാണാൻ കഴിഞ്ഞത്.അതുകൊണ്ടാണ് അവർ വഴിതെറ്റി പോയിട്ടുണ്ടാവും എന്നു കരുതിയത്.
3. ഖലീഫ ഉമർ വൃദ്ധനെ സഹായിച്ചത് എങ്ങനെ?
* വൃദ്ധൻ അവശനായിരുന്നു. അതിനാൽ തോട്ടം നനയ്ക്കുന്ന ജോലി ചെയ്തു കൊടുത്തുകൊണ്ടാണ് വൃദ്ധനെ സഹായിച്ചത്.
4. സന്ദർശകർ ഖലീഫ ഉമറിനെ തിരിച്ചറിഞ്ഞത് എപ്പോൾ?
* സന്ദർശകർ ഖലീഫ ഉമറിൻ്റെ വീടും ഭൃത്യനേയും നേരത്തെ കണ്ടിരുന്നു. വഴിയിൽ വച്ചു കണ്ട അവരെ മുമ്പ് കണ്ട വീട്ടിലേക്കാണ് ഖലീഫ കൂട്ടിക്കൊണ്ട് പോയത്. ആ വീട്ടിലെ ഭൃത്യൻ ഖലീഫയെ ബഹുമാനപൂർവ്വം എതിരേൽക്കുകയും ചെയ്തു. അപ്പോഴാണ് കൂടെയുള്ളത് ഖലീഫ ഉമറാണെന്ന് സന്ദർശകർക്ക് മനസ്സിലായി.
5.ജനസേവനത്തിന് പോകുമ്പോൾ ഖലീഫ പരിവാരങ്ങളെ കൂട്ടാറില്ല എന്തുകൊണ്ടാവാം?
* പരിവാരങ്ങളോടൊപ്പം സഞ്ചരിച്ചാൽ ഖലീഫ ഉമറാണെന്ന് ആളുകൾ തിരിച്ചറിയും. അപ്പോൾ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കണമെങ്കിൽ വേഷം മാറി ഒറ്റക്ക് സഞ്ചരിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
സംഭാഷണം [ഖലീഫ ഉമറിനെ തിരിച്ചറിഞ്ഞ ശേഷം കാണാനെത്തിയവർ തമ്മിൽ നടന്നിരിക്കാനിടയുള്ള സംഭാഷണം എഴുതുക]
ഒന്നാമൻ: ഞാൻ കരുതിയത് ഖലീഫ വലിയ കൊട്ടാരത്തിലാവും താമസം എന്നാണ്.
രണ്ടാമൻ: എത്ര ലളിതമാണ് അദ്ദേഹത്തിൻ്റെ ജീവിതവും വേഷവും
ഒന്നാമൻ: ശരിക്കും ജനങ്ങളുടെ ഐശ്വര്യം മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.
രണ്ടാമൻ: എന്തു ജോലി ചെയ്യാനും ഒരു മടിയുമില്ല.
ഒന്നാമൻ: ഇങ്ങനൊരാൾ ശരിക്കും അത്ഭുതമാണ്.
കുറിപ്പ് തയ്യാറാക്കാം [ഖലീഫയെ കണ്ട് മടങ്ങിയ ദിവസം കാണാനെത്തിയവരിൽ ഒരാൾ എഴുതാനിടയുള്ള അനുഭവക്കുറിച്ച് എഴുതുക]
*ഞങ്ങൾ ഖലീഫയെ കാണാനായി പുറപ്പെട്ടു. കൊട്ടാരം അന്വേഷിച്ചു നടന്ന ഞങ്ങൾക്ക് ഒരു കൊച്ചു വീടാണ് കാണാൻ കഴിഞ്ഞത്. ആ സമയം ഖലീഫ ജനസേവനത്തിന് പോയിരിക്കുകയായിരുന്നു.പരിവാരങ്ങൾ ഇല്ലാതെയാണ് പോയിരിക്കുന്നതെന്ന് കേട്ടപ്പോൾ എനിക്ക് അതിശയമായി. വഴിയരികിൽ കിടന്നുറങ്ങിയിരുന്നയാൾ ഖലീഫയാണെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി.
Comments
Post a Comment