std 3 SCERT മലയാളം [ വസന്തം വന്നപ്പോൾ ]
വസന്തം വന്നപ്പോൾ
പുതിയ പദങ്ങൾ
വർണ്ണം = നിറം
പതിയെ=സാവധാനം
അരിശം = ദേഷ്യം
ചില്ല= കൊമ്പ്
വാക്യങ്ങൾ എഴുതുക
* മൂടിപ്പുതച്ചു -- മഞ്ഞ്കൊണ്ട് മൂടിപ്പുതച്ചു നിൽക്കുന്ന മല കാണാൻ നല്ല ഭംഗിയാണ്.
* പാറിപ്പറക്കുന്നു --
എൻ്റെ പൂന്തോട്ടത്തിൽ ധാരാളം തുമ്പികൾ പാറിപ്പറക്കുന്നു.
* പറപ്പറന്നു -- വെടിയുടെ ശബ്ദം കേട്ട് പക്ഷികൾ പറപ്പറന്നു.
കണ്ടെത്താം എഴുതാം
1.പൂന്തോട്ടത്തിലെ കാഴ്ച കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു.
* പൂന്തോട്ടത്തിലെ കാഴ്ച കണ്ട് അദ്ദേഹത്തിന് അരിശം വന്നു.
2. തോട്ടം നിറയെ പല നിറത്തിലുള്ള പൂക്കൾ.
* തോട്ട നിറയെ പല വർണ്ണത്തിലുള്ള പൂക്കൾ.
3. മരം കൊമ്പുകൾ താഴ്ത്തി കൊടുക്കുന്നു .
* മരം ചില്ലകൾ
താഴ്ത്തി കൊടുക്കുന്നു.
4. ശലഭങ്ങൾ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നതേയില്ല.
* പൂമ്പാറ്റകൾ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നതേയില്ല.
ഉത്തരമെഴുതുക
1. തോട്ടയുടമയുടെ മനസ്സലിയിപ്പിച്ച കാഴ്ച എന്തായിരുന്നു?
* ഒരു ചെറിയ കുട്ടി മരത്തിൽ കയറാനായി ശ്രമിക്കുന്നു .എത്ര ശ്രമിച്ചിട്ടും അവന് അതിന് കഴിയുന്നില്ല. ഈ കാഴ്ചയാണ് തോട്ടമുടമയുടെ മനസ്സലിയിപ്പിച്ചത്.
2. തടിയൻ വീടിനുള്ളിൽ മൂടിപ്പുതച്ച് ഉറക്കം തന്നെ വേറെയൊന്നും ചെയ്യാനില്ല. എന്താണ് കാരണം?
* വസന്തത്തിൻ്റെ വെളിച്ചം തടിയൻ്റെ പൂന്തോട്ടത്തെ തിരിഞ്ഞു നോക്കാത്തതിനാൽ അയാൾക്ക് പുറത്തിറങ്ങാൻ പറ്റാതെയായി. വേറെ പണിയൊന്നും ഇല്ല. എപ്പോഴും മൂടി പുതച്ച് ഉറക്കം തന്നെ .
3. വീണ്ടും വസന്തകാലം വന്നപ്പോൾ പൂന്തോട്ടത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നത്?
* തോട്ടം നിറയെ പല
വർണ്ണത്തിലുള്ള പൂക്കൾ വിരിഞ്ഞു.
പാറി പറക്കുന്ന ശലഭങ്ങളും പക്ഷികളും വിരുന്നെത്തി. കുട്ടികൾ പൂന്തോട്ടത്തിൽ ഓടി നടന്നു.
4. അയാളുടെ ഉദ്യാനത്തിൽ മാത്രം വസന്തം വന്നില്ല. കാരണം എന്തായിരിക്കും?
*എൻ്റെ തേട്ടം എൻ്റേത് മാത്രമാണ് എന്ന് ചിന്തിച്ച്, അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് തോട്ടയുടമ മതിലിൽ മേൽ എഴുതി വച്ചു. ഇത്രയുമായപ്പോൾ അയാളുടെ ഉദ്യാനത്തിൽ വസന്തം വന്നില്ല.
വിവരണം തയ്യാറാക്കാം [ഒരുപൂന്തോട്ടത്തിൻ്റെ വിവരണം തയ്യാറാക്കുക.]
* വിശാലമായ ഒരു പൂന്തോട്ടം. പച്ചപ്പട്ട് വിരിച്ചതു പോലെയുള്ള പുല്ല്. അവയ്ക്കിടയിൽ കൊച്ചു കൊച്ചു പൂക്കൾ.
തലയുയർത്തി നിൽക്കുന്ന പീച്ച് മരങ്ങൾ ,പിങ്ക് നിറത്തിലുള്ള പൂക്കൾ കൊണ്ട് മൂടിയിരിക്കുന്നു. പൂമ്പാറ്റകൾ പാറികളിക്കുന്നു. വണ്ടത്താൻമാർ മൂളിപ്പറക്കുന്നു. പഴങ്ങൾ തിന്ന് പാട്ടു പാടുന്ന കിളികൾ.
സംഭാഷണം എഴുതുക.[ പുല്ലും കുഞ്ഞു പൂവും തമ്മിലുള്ള സംഭാഷണമെഴുതി നോക്കൂ ]
പുല്ല്: ഇതാര് കുഞ്ഞു പൂവോ ?
കുഞ്ഞു പൂവ്: എന്തൊരു തണുപ്പ് അല്ലേ?
പുല്ല്: എൻ്റെ ശരീരമാകെ മഞ്ഞ് പുതപ്പു കൊണ്ട് മൂടിയത് നീ കണ്ടില്ലേ?
കുഞ്ഞു പൂവ്: സൂര്യകിരണങ്ങൾ ഇങ്ങോട്ട് എത്തി നോക്കാറില്ലേ? പക്ഷികളും പൂമ്പാറ്റകളും എല്ലാം എവിടെ?
പുല്ല്: ഇപ്പോൾ ആരും വരുന്നില്ല.എല്ലാറ്റിനും ഉത്തരവാദി തടിയൻ തോട്ടയുടമയാണ്.
Comments
Post a Comment