std 3 മലയാളം SCERT [Lesson 9 ആകാശവാണി ]
പാഠം 9
ആകാശവാണി
1st day
പ്രവർത്തനം1
[പദപരിചയം ]
അർധരാത്രി = പാതിരാത്രി
ഉച്ചത്തിൽ = ഉറക്കെ
ശ്രവിക്കുക = കേൾക്കുക
വ്യസനം = ദു:ഖം
ആഹ്ലാദം = സന്തോഷം
വിജ്ഞാനം = അറിവ്
ശ്രോതാവ് = കേൾക്കുന്നവൻ
ആരവം = ശബ്ദം
കീശ = പോകറ്റ്
ഓമനിക്കുക = ലാളിക്കുക
മനക്കണ്ണ് = ഉൾക്കണ്ണ്
കേമന്മാർ = മികച്ചവർ
പ്രവർത്തനം 2 [ ആകാശവാണി എന്ന പാഠഭാഗം ഉറെക്കെ വായിക്കുക]
പ്രവർത്തനം 3
[ഉത്തരം കണ്ടെത്താം ]
1. ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് നെഹ്റു ലോകത്തോട് പറഞ്ഞത് എന്തായിരുന്നു?
* ലോകം ഉറങ്ങുകയാണ്.ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയാണ്.
2. " ആ വാർത്ത കേട്ടവർ കേട്ടവർ അത്ഭുതപ്പെട്ടു" ഏതു വാർത്ത?
* മനുഷ്യൻ എവറസ്റ്റ് കീഴടക്കിയതും ചന്ദ്രനിൽ കാലുകുത്തിയതും
3. റേഡിയോയിലൂടെ വാർത്തകൾ കൂടാതെ എന്തെല്ലാം കേൾക്കാൻ കഴിയും?
* വാർത്തകൾ മാത്രമല്ല. വിനോദവും വിജ്ഞാനവും ലഭിക്കുന്ന ധാരാളം പരിപാടികൾ ,ദൂരത്ത് നിന്നുള്ള കളികളുടെ ദൃക്സാക്ഷിവിവരണങ്ങൾ, സിനിമാ ഗാനങ്ങൾ , ചലച്ചിത്ര ശബ്ദരേഖ, നാടകങ്ങൾ
പ്രവർത്തനം 4 [മേനിപറച്ചിൽ ]
* നിൻ്റെ അനിയനായാണ് ഞാൻ പിറന്നത് എങ്കിലും നിന്നേക്കാൾ പ്രശസ്തൻ ഞാനാണ്. ഇന്ന് ഞാനാണ് നിന്നേക്കാൾ കേമൻ. ലോകത്തിലെ ഭൂരിപക്ഷം ആളുകളും എന്നെയാണ് ഇഷ്ടപ്പെടുന്നത്. ലോകത്തിൻ്റെ ഏതു ഭാഗത്തു നടക്കുന്ന കാര്യവും ഒരു വർണ്ണ കാഴ്ചയായി അപ്പോൾ തന്നെ എത്തിക്കാൻ എനിക്ക് കഴിയും. സിനിമ കളും പാട്ടുകളും കാർട്ടൂണും എന്നു തുടങ്ങി ധാരാളം പരിപാടികൾ ഞാൻ ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. അതു കൊണ്ട് കുട്ടികൾ മുതൽ മുത്തച്ഛൻമാർ വരെ നിന്നെക്കാൾ കൂടുതൽ എന്നെ ഇഷ്ടപ്പെടുന്നു. കുട്ടികൾ പലർക്കും നീ ആരാണ് എന്നു തന്നെ അറിയില്ല. എൻ്റെ ചേട്ടനായ നിനക്ക് ഒരുപാട് ഗുണമുണ്ടെന്നുള്ള കാര്യം നിന്നെ അറിയുന്നവർ വരെ ഓർക്കുന്നില്ല. എൻ്റെ വർണ്ണകാഴ്ചയിൽ അവർ മയങ്ങിയിരിക്കുന്നു.
( പവർത്തനം 4 [കത്ത് തയ്യാറാക്കാം ] ആകാശവാണി ശിശു ലോകം പരിപാടിയിൽ പങ്കെടുക്കണം അതിന് അനുവാദം ചോദിച്ചു കൊണ്ട് ഡയറക്ടർക്ക് കത്ത് എഴുതുക.
വാക്ക്യങ്ങൾ കണ്ടെത്താം :-
*കണ്ടവർ കണ്ടവർ :-
കണ്ടവർ കണ്ടവർ അത്ഭുതപ്പെട്ടു
* കൂടിക്കൂടി :-അവളുടെ സങ്കടം കൂടിക്കൂടി വന്നു
* കേട്ടുകേട്ട് :- ഞാനത് കേട്ടുകേട്ട് മടുത്
* താണുതാണ് :- വെള്ളത്തിൽ താണുതാണു പോകുന്നത് നിസ്സഹായതയോടെ അവൻ നോക്കിനിന്നു
അറിയിപ്പുകൾ
അടുത്തയാഴ്ച നടത്തുന്ന ബാലസഭ പരിപാടിയെക്കുറിച്ച് റേഡിയോ അറിയിപ്പ് അവതരിപ്പിക്കുക.
ആകാശവാണി : തൃശ്ശൂർ
കുട്ടികളുടെ പരിപാടിയായ ശിശുലോകത്തിൽ അടുത്തയാഴ്ച പരിപാടികൾ അവതരിപ്പിക്കുന്നതിന് സെന്റ് ജോസഫ്സ് യു.പി.സ്കൂളിലെ കൊച്ചുകൂട്ടുക്കാരാണ്. മേഘ സി.എ അവതരിപ്പിക്കുന്ന മോണോ ആക്ട് അഫ്- ലാഹിൻെറ മാപ്പിളപ്പാട്ട്, ക്രിസ്റ്റീനയും സംഘവും അവതരിപ്പിക്കുന്ന സംഘഗാനം തുടങ്ങി നിരവധി പരിപാടികളാണ് ശിശുലോകതിനായി ഒരുക്കി വെച്ചിരിക്കുന്നത് കേൾക്കാൻ മറക്കല്ലേ.
കടംക്കഥകൾ
*കൊലോട് പറഞ്ഞാൽ കോളാമ്പി പറയും
ഉ. മൈക്ക്
*പുറത്ത് തൊട്ടാൽ അകത്ത് കിലുങ്ങും
ഉ.കോളിംഗ് ബെൽ
*അകന്നു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാക്കും
ഉ.ക്യാമറാ
*കണ്ടം കണ്ടം കണ്ടിക്കും കണ്ടപോലും തിന്നില്ല
ഉ.കത്രിക
ഏതെല്ലാം മലയാള പത്രങ്ങൾ നിങ്ങൾക്
പരിചയമുണ്ട്
ഉ.ദീപിക
മലയാള മനോരമ
മാതൃഭൂമി
ദേശാഭിമാനി
*ഏതെല്ലാം വാർത്തകൾ
പത്രങ്ങളിൽ വരാറുണ്ട്
ഉ.പ്രാദേശിക വാർത്തകൾ
ശാസ്ത്രവാർത്തകൾ
കൗതുക വാർത്തകൾ
ചരമ വാർത്തകൾ
വിദേശ വാർത്തകൾ
ആേരോഗ്യവാർത്തകൾ
സിനിമ, ടി വി, റേഡിയോ പരിപാടികൾ
കായികവാർത്തകൾ
ഇന്നെത്തെ പരിപാടി
Comments
Post a Comment