Std 3 SCERT മലയാളം [ Lesson 8 വെളിച്ചം പകർന്നവർ ]
പാഠം 8
വെളിച്ചം പകർന്നവർ
യാഗശാലയിലെത്തിയ ബുദ്ധൻ ബിംബിസാരനോട് എന്തെല്ലാം പറഞ്ഞിരുന്നു?
ബുദ്ധൻ: അങ്ങ് എന്തിനാണ് ഈ ആടുകളെ ഇവിടെ വരുത്തിയത്?
ബിംബിസാരൻ: നന്മ വരാനായി ഇവയെ ബലിയർപ്പിക്കുന്നതിന്.
ബുദ്ധൻ: അങ്ങനെയെങ്കിൽ ഈ സാധു മൃഗത്തിനു പകരം എന്നെ ബലി നൽകിയാലും
ബിംബിസാരൻ: എന്ത് അങ്ങയെ ബലി നൽകാനോ?
ബുദ്ധൻ: അതെ, അപ്പോൾ ഈ മിണ്ടാപ്രാണികൾ രക്ഷപ്പെടുമല്ലോ.
ഐക്യഗാഥ
പകരം പദം
ഉരയ്ക്കുക = പറയുക
ഗാഥ = പാട്ട്
ആഴി = കടൽ
സന്തതം = എല്ലായ്പ്പോഴും
നാകം = സ്വർഗ്ഗം
ഘോഷിക്കുക = ഉച്ചത്തിൽ പറയുക
ദുന്ദുഭി = പെരുമ്പറ
ഊഴി = ഭൂമി
മർമ്മരം = ശബ്ദം
ഭിന്നൻ = വ്യത്യസ്തൻ
ഓതുക = പറയുക
ഉത്തരമെഴുതുക.
1. കാറ്റ് നമ്മോട് പറഞ്ഞത് എന്ത്? അങ്ങനെ പറയാൻ കാരണം എന്ത്?
* ഞാനും എൻ്റെ അയൽക്കാരനും ഭിന്നരല്ല, ഒന്നുതന്നെയാണെന്നാണ് കാറ്റ് പറയുന്നത്. കാറ്റ് എല്ലായിടത്തും വീശുന്നത് ഒരു പോലെയാണ്.
2. തിരമാല നമ്മെ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്താണ്?
* ഭൂഖണ്ഢങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്
കടലാണ് .എല്ലാ ഭൂഖണ്ഡങ്ങളേയും തൊട്ടു തലോടുന്ന കടൽ, ഭൂഖണ്ഡങ്ങൾ എല്ലാം ഒന്നാണെന്ന് തിരമാലകളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.
3. കാറ്റ്, പക്ഷി, മേഘം എന്നിവ നമ്മോട് സംസാരിക്കുന്നത് എങ്ങനെയാണ്?
* കാറ്റ് മർമ്മരത്തിലൂടെയാണ് സംസാരിക്കുന്നത്.
ആകാശത്ത് വട്ടത്തിൽ പറക്കുന്ന പക്ഷി മധുരമായ പാട്ടിലൂടെയാണ് സംസാരിക്കുന്നത്.
മേഘം ഇടിമിന്നലാകുന്ന ദുന്ദുഭി നാദത്തിലൂടെയാണ് സംസാരിക്കുന്നത്.
4. ഭൂമിയെ സ്വർഗ്ഗമാക്കാൻ എന്തൊക്കെ വേണമെന്നാണ് കവിതയിൽ പറയുന്നത്?
* എന്നെപ്പോലെ എൻ്റെ അയൽക്കാരനും എന്ന് ഓരോരുത്തരും കരുതണം.
5. 'നമ്മളൊന്നാണ് ' എന്ന് ആരൊക്കെയാണ് ഓർമ്മിപ്പിക്കുന്നത്? അത് അവർ എങ്ങനെയാണ് പറയുന്നത്?
* കാറ്റ് - എൻ്റെ അയൽക്കാരനിൽ നിന്ന് ഞാൻ വ്യത്യസ്തനല്ല.
പക്ഷി - അയൽനാട്ടിൽ നിന്ന് എൻ്റെ നാട് വേറെയല്ല.
തിരമാല - ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്ന് അന്യമല്ല.
കാർമുകിൽ - ഭൂമിയും സ്വർഗ്ഗവും രണ്ടല്ല.
6. ഒത്തുചേർന്നുള്ള പാട്ടാണല്ലോ "ഐക്യഗാഥ " ഇവിടെ ആരൊക്കെയാണ് ഒത്തു ചേരേണ്ടത് ?
* ഞാനും എൻ്റെ അയൽക്കാരനും, എൻ്റെ നാടും അയൽനാടും, ഭൂമിയിലെ എല്ലാ ജനങ്ങളും സ്വർഗ്ഗവും ഭൂമിയും എല്ലാം ഒത്തുചേരണം.
7. ' ഐക്യഗാഥ ' എന്ന കവിത നിങ്ങൾക്കു നൽകുന്ന സന്ദേശം സ്വന്തം വാക്യത്തിൽ എഴുതുക.
* ഞാൻ, നീ എന്നിങ്ങനെയുള്ള വേറിട്ട ചിന്ത മനുഷ്യമനസ്സിൽ മാത്രമേയുള്ളൂ. കാറ്റും, പക്ഷികളും, കാർമേഘവുമെല്ലാം ഉൾപ്പെട്ട ഈ പ്രപഞ്ചത്തിൻ്റെ ചെറിയൊരു ഭാഗമാണ് നമ്മളെല്ലാം എന്ന സന്ദേശമാണ് ഈ കവിത നൽകുന്നത്.
വരികൾ കണ്ടെത്തുക
* അയൽക്കാർ തമ്മിൽ വ്യത്യാസമില്ലെന്ന് സൂചിപ്പിക്കുന്ന വരികൾ
" എന്നയൽക്കാരനിൽ നിന്നും
ഞാൻ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പ്പൂ "
* സമുദ്രം സംസാരിച്ചുകെണ്ടേയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വരികൾ
" തൻ തിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു"
പദങ്ങൾ വേർത്തിരിക്കാം
*ഇമ്മരത്തോപ്പിലെതൈമണി
ക്കാറ്റിൻ്റെ ---> ഈ-മരം - തോപ്പിലെ -തൈമണി - കാറ്റിൻ്റെ
* തേനൊലി ഗാനം --> തേൻ - ഒലി - ഗാനം
* ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നത്
----> ഭൂഖണ്ഡം - ഒന്നിനൊന്ന് - അന്യം - അല്ലെന്ന്
* നകവുമൂഴിയുമെന്നത് --> നാകവും - ഊഴിയും - എന്നത്
ഒരുമച്ചൊല്ലുകൾ
* ഐക്യമത്യം മഹാബലം
* ഒത്തു പിടിച്ചാൽ മലയും പോരും
* കണ്ണി ഒന്നു പൊട്ടിയാൽ ചങ്ങലയും പൊട്ടി
* ഒരുമ തന്നെ പെരുമ
* ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം.
സമാന പദങ്ങൾ
* കാറ്റ് -അനിലൻ, പവനൻ
* മാനം - വാനം, ഗഗനം, ആകാശം
* പക്ഷി - ഗഗം, പതംഗം, പറവ
* തിര - ഓളം, വീചി
* ആഴി - കടൽ, സമുദ്രം
* മേഘം - മുകിൽ, വാരിദം
* മരം - തരു, വൃക്ഷം
* തേൻ - മധു ,മരകന്ദം
അടിവരയിട്ട പദത്തിനു പകരം പദം എഴുതുക
* മാനത്തു വട്ടത്തിൽ പാറു മീ പക്ഷിതൻ
മാനം = ആകാശം
* തൻ തിരമാല തന്നൊച്ചയാലീയാഴി
ആഴി = കടൽ
* രണ്ടല്ല നാകവുമൂഴിയുമെന്നതു
നാകം = സ്വർഗ്ഗം
ശ്രീബുദ്ധൻ - വിവരണം
* ശ്രീബുദ്ധൻ കപിലവസ്തു എന്ന സ്ഥലത്താണ് ജനിച്ചത്. രാജാവായ ശുദ്ധോദനൻ, മായാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ.ലോകത്തിലെ ദു:ഖ കാരണം അന്വേഷിക്കുന്നതിനായി ഭാര്യയേയും പുത്രനേയും ഉപേക്ഷിച്ച് കൊട്ടാരം വിട്ടു. ഒരു ആൽമരച്ചുവട്ടിൽ ധ്യാനത്തിലിരിക്കവെയാണ് ബോധോദയം ഉണ്ടായത്.ഈ ആൽമരം ബോധിവൃക്ഷമെന്ന് അറിയപ്പെടുന്നു.
ഒരുമയുടെ മഹത്വം സൂചിപ്പിക്കുന്ന ഒരു കഥ എഴുതുക
Comments
Post a Comment