std 3 മലയാളം SCERT [ എലിയും പൂച്ചയും ]
പാഠം 6
എലിയും പൂച്ചയും
പ്രവർത്തനം 1
[പകരം പദങ്ങൾ ]
പ്രവർത്തനം 2 [വരി
കൾ കണ്ടെത്താം ]
1. എലിയും പൂച്ചയും വലിയ ശരീരമുള്ളവരാണെന്ന് സൂചിപ്പിക്കുന്ന വരികൾ
* പെരുതായുള്ള മൂഷികനപ്പോൾ
അരിയായുള്ളൊരു പൂച്ചത്തടിയൻ
2. കാര്യം കാണാനായി പൂച്ച എലിയെ പ്രശംസിക്കുന്ന വരികൾ
* എലിയെന്നല്ല ഭവാ- നൊരു ദശയിൽ പുലിയേക്കാളതി വമ്പനതാകും
3. എലിക്ക് പൂച്ചയെ രക്ഷിക്കാൻ വലിയ താൽപര്യമില്ലായിരുന്നു എന്നു സൂചന ലഭിക്കുന്ന വരികൾ
* കരയുന്നതു കേട്ടൊന്നു വിരണ്ടു
ഉരിയാടാതെ മുഖം കാട്ടുന്നതു
പ്രവർത്തനം 3
[ അടിക്കുറിപ്പ് തയ്യാറാക്കാം ]
പ്രവർത്തനം 4
[ഉത്തരം
കണ്ടെത്താം]
1. പൂച്ച വലയിൽ പെട്ടത് എങ്ങെനെ ?
* പൂച്ച രാത്രിയിൽ കാട്ടിലൂടെ ഇര
തേടി നടക്കവെയാണ് വലയിൽ പെട്ടത്.
2. പെരുതായുള്ള മൂഷികൻ ഭയപ്പെടാൻ കാരണം എന്ത് ?
* തൻ്റെ ശത്രുവായ പൂച്ചയുടെ ശബ്ദം കേട്ടിട്ട്
3. എലിയെ പ്രശംസിക്കാൻ പൂച്ച പറഞ്ഞത് എന്ത്?
* വലയുടെ ചരട് കടിക്കുവാൻ മൂഷിക വീരനായ നിനക്ക് ധാരാളം കൗശലം അറിയാമല്ലോ? ചില അവസരങ്ങളിൽ എലി പുലിയേക്കാൾ വലിയവനാണ്.
4. എന്തെല്ലാം പ്രയാസങ്ങളാണ് വലയിൽ ചാടിയ പൂച്ച അനുഭവിച്ചത്?
* വിശന്നു വലഞ്ഞ് ക്ഷീണിതനായി
വലക്കുള്ളിൽ കിടന്ന് കരഞ്ഞു.
5. എലി ഉരിയാടാതെ മുഖം കാട്ടിയത് എന്തുകൊണ്ട്?
* എലി തൻ്റെ ശത്രുവായ പൂച്ച വലയിൽ കിടന്നു കരയുന്നതു കണ്ടു പേടിച്ചീട്ടാണ് ഒന്നും മിണ്ടാതെ നടന്നത്.
6. എലിയെ പ്രശംസിച്ചു കൊണ്ട് പൂച്ച പറയുന്ന വാക്കുകൾ ഏവ?
* മൂഷികവീരാ,
ഭവാൻ, പുലിയേക്കാൾ വമ്പൻ
പ്രവർത്തനം 5 [സംഭാഷണം എഴുതാം]
വലയിൽ കിടന്ന പൂച്ചയും എലിയും തമ്മിലുള്ള സംഭാഷണം എഴുതുക
*
പൂച്ച: അല്ലയോ മൂഷികവീരാ എന്നെ എങ്ങനെയെങ്കിലും ഈ വലയിൽ നിന്ന് രക്ഷിക്കുമോ?
എലി: നിന്നെ രക്ഷിച്ചാൽ എന്നെ പിടിച്ചു തിന്നില്ലേ?
പൂച്ച: ഞാനങ്ങനെ ഒരിക്കലും ചെയ്യില്ല.
എലി: എന്നാൽ ഞാൻ വല കരണ്ടു
മുറിക്കാം.
പൂച്ച: നിന്നെ ഞാൻ എന്നും നന്ദിയോടെ ഓർക്കും.
പ്രവർത്തനം 6
[കുഞ്ചൻ നമ്പ്യാർ ]
'ഘോഷയാത്ര'യിലെ ഒരു ഭാഗമാണ് 'എലിയും പൂച്ചയും ' എന്ന പദ്യഭാഗം. കല്യാണ സൗഗന്ധികം, ശ്രീകൃഷ്ണചരിതം, സീതാസ്വയംവരം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പ്രവർത്തനം 7
[കഥയെഴുതാം ]
പ്രവർത്തനം 8
ഈ കവിതയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികളേത്? ഇഷ്ടപ്പെടാനുള്ള കാരണവും എഴുതുക.





Comments
Post a Comment