Std 3 മലയാളം SCERT ( യൂണിറ്റ് 5 ഗാന്ധിജിയുടെ സന്ദേശം
യൂണിറ്റ് 5
ഗാന്ധിജിയുടെ സന്ദേശം (3rd day )
i ) പദങ്ങൾ കണ്ടെത്താം
കുട്ടികൾ സ്നേഹപൂർവ്വം ഗാന്ധിജിയെത്തന്നെ നോക്കിനിന്നു. ഇതുപോലെ "പൂർവ്വം " എന്ന് ചേർന്നു വരുന്ന എത്ര പദങ്ങൾ കണ്ടെത്താം.
* ഹൃദയപൂർവ്വം
* സന്തോഷപൂർവ്വം
* ആനന്ദപൂർവ്വം
* സ്നേഹപൂർവ്വം
* മനപൂർവ്വം
* അതിശയപൂർവ്വം
...................etc
ii) കുറിപ്പ് തയ്യാറാക്കാം
ഇഷ്ടപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കാം.
* അബ്രഹാം ലിങ്കൺ
1809-ൽ ഒരു ദരിദ്രകുടുംബത്തിലാണ് അബ്രഹാം ലിങ്കൺ ജനിച്ചത്. അതുകൊണ്ടുതന്നെ അച്ഛനെ സഹായിക്കാൻ ലിങ്കൺ പല വിധ ജോലികൾ ചെയ്തു. ദാരിദ്ര്യം മൂലം സ്കൂളിൽ പോകാനായില്ലെങ്കിലും പത്രങ്ങളും പുസ്തകങ്ങളും വായിച്ച് അറിവ് നേടി.നിലവിലുണ്ടായിരുന്ന അടിമത്വത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തി.
1860-ൽ അബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.1865-ൽ അദ്ദേഹം വെടിയേറ്റു മരിച്ചു.
iii) ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ശേഖരിച്ച് ചൊല്ലി രസിക്കാം
iv) ഗാന്ധിജിയെ കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കൂ.
പ്രസംഗം തയ്യാറാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ.
Comments
Post a Comment