Std 3 മലയാളം SCERT [വഴി വിളക്ക്- സ്നേഹം ]
പാഠം 5
വഴിവിളക്ക്
സ്നേഹം
i)സമാനപദങ്ങൾ
*മിഴി = കണ്ണ്
* നഭസ്സ് = ആകാശം
* വചസ്സ് = വാക്ക്
* ഇന്ദ്രധനുസ്സ് = മഴവില്ല്
* അഴൽ = ദു:ഖം
* പിറവി = ജനനം
* അഴക് = ഭംഗി
* അലിവ് = ദയ
* ഗുരു = അധ്യാപകൻ
ii)കണ്ടെത്താം പറയാം
1. അമ്മ, അച്ഛൻ , ഗുരുനാഥൻ എന്നിവെരെങ്ങനെയാണ് കുട്ടിയെ വളർത്തിയത്?
* അമ്മ ഏറെ സ്നേഹിച്ചും താലോലിച്ചും, അച്ഛൻ കവിത ചൊല്ലി പഠിപ്പിച്ചും ,ഗുരുനാഥൻ ജീവിതത്തിൽ വഴികാട്ടിയും കുട്ടിയെ വളർത്തിയത്.
2. പ്രകൃതിയിലെ ഏതൊക്കെ അനുഭവങ്ങളെയാണ് കുട്ടി സ്നേഹിച്ചത്?
* ചുവടു താങ്ങി തുണച്ച മണ്ണിനെ, ആ കാശത്തിനെ, മധുരമൂറും മനുഷ്യവാക്കിനെ, സുപ്രഭാതത്തിനെ സന്ധ്യയെ ,മഴവില്ലിനെ, കാർമേഘത്തിനെ, പകലിനെ ,രാത്രിയെ ഒക്കെ കുട്ടി സ്നേഹിച്ചു.
3. നടക്കാൻ പഠിപ്പിച്ചത് ഭൂമിയാണ് എന്നു സൂചിപ്പിക്കുന്ന വരി ഏത്?
* "ചുവടു താങ്ങിത്തുണച്ചൊരീ മണ്ണിനെ "
iii) കൂട്ടിച്ചേർക്കാം.
1. കുളിരു ചൂടുന്നു -
സുപ്രഭാതം
2.കിളികൾ വാഴ്ത്തു
ന്നു - മുഗ്ധ രാഗo
3. സന്ധ്യയെ ചുവ-
പ്പിക്കുന്നു -
ഹൃദയരാഗം
4.ഇരുളു നീക്കുന്നു -
സൗവർണസൂര്യൻ
5. അഴകിൽ മുങ്ങു
ന്നു - ഇന്ദ്രധനുസ്സ്
6. അലിവു കാട്ടുന്നു -
കാർമേഘം
7. നിഴൽ നിരത്തുന്നു - നിശബ്ദ രാത്രി
8. അഴൽ അകറ്റു
ന്നു - പകൽ
iv) ആശയമെഴുതാം
1. അലിവുകാട്ടുന്ന കാർമേഘപാളിയെ
കടുത്ത വേനലിൽ ജീവജാലങ്ങളോടെല്ലാം കാർമേഘം അലിവു കാട്ടുന്നത് മഴ നൽകിയാണ്
2. വഴിയൊരുക്കുവാൻ വന്ന ഗുരുവിനെ
നമ്മുടെ ജീവിതയാത്രയിൽ ആവശ്യമായ നിർദ്ദേശങ്ങളും അറിവും പകർന്ന് വിളക്കായി തീരുന്നവരാണ് ഗുരുനാഥൻമാർ
3 മധുരമൂറും മനുഷ്യവചസ്സിനെ
നല്ല വാക്കുകൾ എല്ലാവർക്കും ആശ്വാസം നൽകുന്നു.ദു:ഖിച്ചിരിക്കുന്നവർക്ക് സാന്ത്വനമായും ജീവിതത്തിൽ വഴി തെറ്റിയവരെ നേർവഴിക്കു നയിക്കുന്നതിനും നല്ല വാക്കുകൾക്ക് സാധിക്കുന്നു.
v ) കവി പരിചയം
vi) ചൊല്ലാം എഴുതാം
(Page - 62 )
Comments
Post a Comment