std 3 മലയാളം SCERT [Lesson 5 ഗാന്ധിജിയുടെ സേന്ദേശം ]
യൂണിറ്റ് 5
2. ഗാന്ധിജിയുടെ മഹത് വചനങ്ങൾ എഴുതി നോക്കാം
ഗാന്ധിജിയുടെ സേന്ദേശം [ 2nd day]
1. ഗാന്ധിജിയെ വരക്കാം
2. ഗാന്ധിജിയുടെ മഹത് വചനങ്ങൾ എഴുതി നോക്കാം
* എന്റെ ജീവിതമാണ് എന്റെ സന്ദേശം.
* സത്യം വെറുമൊരു വാക്കല്ല.ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം.
* പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
* ഒരു ശിശുവിൻ്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാലയം.
* ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
3. താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങളിൽ നിന്ന് " എൻ്റെ ബാപ്പുജി " എന്ന പേരിൽ കുറിപ്പ് തയ്യാറാക്കാം
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഗുജറാത്തി -
ലെ പോർബന്തറിൽ 1869 ഒക്ടോബർ 2 ന് ജനിച്ചു.മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ് മുഴുവൻ പേര്.ഗാന്ധിജിയെ സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരാൻ ഗാന്ധിജി ഏറെ പരിശ്രമിച്ചു. "എൻ്റെ സത്യന്വേഷണ പരീക്ഷണങ്ങൾ " എന്ന ഗാന്ധിജിയുടെ ആത്മകഥ ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ സമരായുധങ്ങൾ. 1948 ജനുവരി 30 ന് ഒരു മതഭ്രാന്തൻ്റെ വെടിയേറ്റു മരിച്ചു.
4. മാതൃകയിലുള്ളതു
പോലെ എഴുതുക.[P67]
* അവൻ നോക്കി. അവൻ്റെ നോട്ടം കണ്ട് എല്ലാവരും അമ്പരന്നു.
* അവൾ പാടി. അവളുടെ പാട്ട് കേട്ട് മറ്റുള്ളവർ കൈയടിച്ചു.
* രവി നടന്നു. അവൻ്റെ നടത്തം വേഗത്തിലാ-
യിരുന്നു.
5. ഗാന്ധിജിയുടെ ജീവചരിത്രത്തിൽ നിന്ന് ........( വായനക്ക്)
Comments
Post a Comment