Std 3 Malayalam SCERT [Lesson 4 നക്ഷത്രവും പൂവും]
നക്ഷത്രവും പൂവും
പ്രവർത്തനം 1
[ മാറ്റിയെഴുതാം ]
* താണുപോയല്ലോ
ശിരസ്സ് - ശിരസ്സ്
താണുപോയി
* ഈറനായല്ലോ
മിഴികൾ- മിഴികൾ
ഈറനായി
* അഞ്ചിയല്ലോ കണ്ണ്
- കണ്ണഞ്ചി
പ്രവർത്തനം-2
[ആകാശത്തിലെ
കാഴ്ചകൾ
എഴുതാം]
"ഉണ്ടോ ഒരെണ്ണമിവ്വണ്ണം - നിന
ക്കെന്നോട് മത്സരം കൂടാൻ "
വാനം നക്ഷത്രത്തെ
ചൂണ്ടി മുക്കുറ്റിയോട്
ചോദിച്ചത് കേട്ടില്ലേ?
ആകാശത്ത്
ഭംഗിയുള്ള
മറ്റെന്തൊക്കെ
കാഴ്ചകളുണ്ട്?
ആകാശത്തെ
കാഴ്ചകൾ
* സൂര്യൻ
* മഴവില്ല്
* മേഘം
* മിന്നൽ
* ചന്ദ്രൻ
* നക്ഷത്രം
ആകാശകാഴ്ചകൾ
-വിവരണം
ആകാശം
അതിമനോഹരമാ
യ ഒരു
കാഴ്ചയാണ്.
സൂര്യനും, ചന്ദ്രനും,
നക്ഷത്രങ്ങളും,
മഴയും, മേഘവും,
മിന്നലും, മഴവില്ലും
എല്ലാമടങ്ങുന്ന ദൃശ്യ
മനോഹാരിതയാർ
ന്ന സുന്ദര
കാഴ്ചയാണ്
ആകാശം. പകൽ
ഓടിയെത്തുന്ന
സൂര്യൻ
തെളിമയാർന്ന
ദൃശ്യവിരുന്നൊരു
ക്കുന്നു. രാത്രി
ചന്ദ്രനും
നക്ഷത്രങ്ങളും
ചേർന്ന്
നിലാവൊരുക്കുന്നു.
വെളുത്ത
മേഘങ്ങളും
തെളിമയാർന്ന
നീലമേഘങ്ങളും
ചേർന്ന് ഒരു
അത്ഭുത ലോക
കാഴ്ച
നമുക്കൊരുക്കുന്നു.
ആകാശത്തിൽ
എന്നെ
ഭയപ്പെടുത്തുന്ന ഒരു
കാഴ്ചയാണ്
ഇടിമിന്നൽ.
എന്നാൽ എനിക്ക്
മഴ സമ്മാനിക്കുന്ന
ആകാശത്തെ
വളരെ ഇഷ്ടമാണ്.
ഇടിയുടേയും
മഴയുടേയും
അവസാനം ഏഴു
നിറങ്ങളാൽ
ആകാശത്ത് വർണ്ണ
പ്രപഞ്ചമൊരുക്കുന്ന
അതി
മനോഹരമായ
കഴ്ചയാണ്
മഴവിൽ. ഇങ്ങനെ
ഒരായിരം വിസ്മയ
കാഴ്ചയൊരുക്കുന്ന
ആകാശത്തെ
എനിക്ക് ഏറെ
ഇഷ്ടമാണ്.
പ്രവർത്തനം 2[
ഭൂമിയിലെ
കാഴ്ചകൾ - ഭംഗി
കണ്ടെത്താം ]
ചന്തമുള്ള
എന്തൊക്കെ
കാഴ്ചകൾ
ചുറ്റുപാടിൽ നിന്ന്
കണ്ടെത്താം
ഇവയിൽ
ഏതെങ്കിലും
ഒന്നിൻ്റെ ഭംഗി
വിവരിച്ചുകൊണ്ട്
ചെറു വിവരണം
തയ്യാറാക്കുക.
ഭൂമിയിലെ കാഴ്ചകൾ
* മൃഗങ്ങൾ
* പൂക്കൾ
* കാടുകൾ
* തോടുകൾ
* കടൽ
* പഴങ്ങൾ
* മരങ്ങങ്ങൾ ....
ഭൂമി പ്രകൃതി
സൗന്ദര്യത്താൽ
നിറഞ്ഞു
നിൽക്കുന്നു. വരി
വരിയായി
നിൽക്കുന്ന
മലനിരകൾ .പച്ച
പട്ടു വിരിച്ച
കുന്നുകളും പുൽമേടുകളൂം. തലയുയർത്തി നിൽക്കുന്ന വൻമരങ്ങൾ നിറഞ്ഞ കാടുകൾ. കാടുകളിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങൾ. മൂളിപ്പാട്ടു പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടവിടെയായി കാണാം. വർണ്ണക്കുടകൾ നിവർത്തിയതുപോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും.നാനാ വർണ്ണങ്ങളിലുള്ള ഉടുപ്പിട്ട കിളികൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. രുചിയേറിയ ഫലങ്ങൾ നിറഞ്ഞ തോട്ടങ്ങൾ. നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്ന പൂക്കളൊരുക്കിയ പൂന്തോട്ടങ്ങൾ. സ്വർണ്ണകതിരണിഞ്ഞ നെൽ പാടങ്ങൾ. ഇങ്ങനെ പറഞ്ഞാൽ തീരാത്ത മനോഹരിയാണ് ഭൂമി .
നമ്മുടെ ദേശീയപക്ഷിയാണ് മയിൽ. ആൺ മയിലിന് പീലി വിടർത്തി ആടാൻ കഴിയും. നീലയും പച്ചയും സ്വർണ്ണ നിറവുമുള്ള മയിലിൻ്റെ പീലി കാണാൻ നല്ല ഭംഗിയാണ്. മയിലിനെ പിടിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണ്. എനിക്ക് വളരെയധികം ഇഷ്ടമുള്ള പക്ഷിയാണ്മയിൽ.
Comments
Post a Comment