Std 3SCERT മലയാളം [ Lesson 9 അറിയാൻ, അറിയിക്കാൻ ]
പാഠം 9 അറിയാൻ, അറിയിക്കാൻ വാർമഴവില്ലേ .... പകരം പദം അഴക് = ഭംഗി തെല്ല് = അൽപം നില = പദവി മുഷിയുക = മടുപ്പു തോന്നുക കളിപ്പാൻ = കളിക്കാൻ കൺകുളിരുക = കണ്ണിന് സന്തോഷമുണ്ടാവുക കരൾ നോവുന്നു = മനസ്സിന് ദുഃഖമുണ്ടാകുക സമാന പദങ്ങൾ മഴവില്ല് -> ഇന്ദ്രചാപം, ഇന്ദ്രധനുസ്സ് മാനം -> നഭസ്, വ്യോമം കണ്ണ് -> അക്ഷി, നയനം, നേത്രം, ലോചനം അഴക് -> ശോഭ , ഒളി പ്രവർത്തനം 1 * ആരാണ് നിനക്ക് ഈ പദവി നൽകിയത്? * ഒറ്റക്കിരുന്നാൽ നിനക്ക് മുഷിയില്ലേ? * അവിടെ നിനക്ക് കഥ പറഞ്ഞു തരുവാൻ ആരെങ്കിലും ഉണ്ടോ ? * അവിടെ നിനക്ക് ഉമ്മ തരുവാൻ ആരെങ്കിലും ഉണ്ടോ ? പ്രവർത്തനം 2 * സൂര്യനാണ് എനിക്ക് ഈ നിറം നൽകിയത്. എനിക്ക് കഥ പറഞ്ഞു തരുവാനും ഉമ്മ തരുവാനും കാറ്റും മേഘങ്ങളുമുണ്ട്. പ്രവർത്തനം 3 പ്രവർത്തനം 4 * നല്ല മഴക്കാലം മഴ പെയ്യുകയും തോരുകയും വീണ്ടും പെയ്യുകയും ചെയ്യുന്ന മനോഹരമായ ആ ദിവസം , ഒരു മഴ കഴിഞ്ഞ് നിറഞ്ഞു നിൽക്കുന്ന മുറ്റത്തെ വെള്ളത്തിൽ കടലാസു വഞ്ചിയിട്ട് ഞാനും എന്റെ കുഞ്ഞനുയത്തിയും കളിക്കുകയായിരുന്നു. ഇടക്ക് വെളളത്തിൽ നിറമുള്ള ചിത്രം കണ്ട് ഞാൻ ആകാശത്തേക്ക് നോക്കി. മനോഹരമായ മഴവില്ല് അനുജത്തിയെ വിളിച്ച് കാണിച്ച് കൊടുത...