Std 3 മലയാളം SCERT [ പാഠം 1 അമ്മയോടൊപ്പം]
പാഠം 1 അമ്മയോടൊപ്പം തത്തയും കുഞ്ഞുങ്ങളും തമ്മിലുള്ള സംഭാഷണം കുഞ്ഞുങ്ങൾ: അമ്മേ, അമ്മേ എവിടെയായിരുന്നു? തത്തമ്മ: ഞാൻ അങ്ങു ദൂരെ കാട്ടിലായിരുന്നു. കുഞ്ഞുങ്ങൾ: അമ്മ എന്തിനാ കാട്ടിലേക്ക് പോയത്? തത്തമ്മ: നിങ്ങൾക്ക് പഴങ്ങൾ പറിക്കാൻ പോയതാണ്. കുഞ്ഞുങ്ങൾ: ഇനി മുതൽ ഞങ്ങൾ അമ്മയുടെ കൂടെ വരട്ടെ. തത്തമ്മ: പറക്കാൻ പഠിച്ചു കഴിഞ്ഞാൽ തീറ്റ തേടാൻ നമുക്ക് ഒരിമിച്ചു പോകാം. കുഞ്ഞുങ്ങൾ: ശരി അമ്മേ. മാൻക്കുട്ടി അമ്മയോട് പറയുന്നതോ? മാൻ കുട്ടി :നമുക്ക് കാട് ചുറ്റി കാണാൻ പോയാല്ലോ? നല്ല രസമായിരിക്കും. അമ്മ മാൻ: വേടൻമാർ ഇപ്പോൾ കാട്ടിലുണ്ടെന്ന് തത്തമ്മചേച്ചി പറഞ്ഞതേയുള്ളൂ. അതു കൊണ്ട് പിന്നീട് ഒരിക്കലാവാം. കണ്ണൻ്റെ അമ്മ പകരം പദങ്ങൾ മിഴി = കണ്ണ് വലഞ്ഞ് = ക്ഷീണിച്ച് കരം = കൈ മലർച്ചെണ്ട് = പൂച്ചെണ്ട് കഴല് = കാൽ കമ്പ് = വടി മലർ = പൂവ് ഓളം = തിര ഹൃത്ത് = ഹൃദയം 1. ആരാണ് കണ്ണനെ കാട്ടിൽ തേടി വന്നത്? * അമ്മ 2. കണ്ണ് ചുവന്നു എന്ന് പറയുന്നതിൽ നിന്ന് അമ്മയുടെ ഭാവം എന്താണെന്നാണ് മനസ്സിലാക്കുന്നത്? * ദേഷ്യവും സങ്കടവും 3 .കണ്ണനെ കണ്ടില്ല എന്ന് അമ്മയോട് പറയുന്നവർ ആരെല്ലാം? * കരിവണ്ട്, തുമ്പി ,മലർച്ചെണ്ടുകൾ, പേ...