Std 3 മലയാളം SCERT [ എൻ്റെ തോട്ടം]
എൻ്റെ തോട്ടം എൻ്റെ തോട്ടം എന്ന കവിത വിവിധ രീതികളിൽ കേൾക്കാം touch here 1 touch here 2 touch here 3 പകരം പദം വയൽ = പാടം വാനം = ആകാശം വാർമുകിൽ = കാർമേഘം കായ്ക്കറി = പച്ചക്കറി കുടുംബിനി = ഭാര്യ ചെറ്റ് = അൽപം നൂണു കേറുക = നുഴഞ്ഞുകയറുക ഉത്തരം എഴുതുക 1) വിത്ത് വിതയ്ക്കുന്നത് കാണുവാൻ എത്തുന്നത് ആര്? എവിടെ? ഉ) കർഷകൻ വയലിൽ വിത്തു വിതയ്ക്കുന്നത് കാണുവാൻ എത്തുന്നത് കാർമുകിലാണ്. 2) തോട്ടത്തിൽ കയറുവാൻ വായുവിന് ആരുടെ സമ്മതമാണ് വേണ്ടത്? ഉ) തണൽ വിരിച്ചു നിൽക്കുന്ന വാഴളുടെ സമ്മതം വേണം. 3) കായ്ക്കറി തോട്ടത്തിൽ എന്തെല്ലാം വിളകളുണ്ട്? ഉ) മത്തൻ, കുമ്പളം, വാഴ, വെള്ളരി. 4) വെള്ളരിവള്ളികൾ സങ്ക ടത്താൽ തല താഴ്ത്തിയത് എപ്പോൾ? ഉ) വെള്ളം കിട്ടാൻ വൈകിയപ്പോഴാണ് വെള്ളരിവള്ളികൾ സങ്കടത്താൽ തല താഴ്ത്തിയത്. 5 ) വായിക്കാം കണ്ടെത്താം [താഴെ കൊടുത്തിരിക്കുന്ന ആശയം വരുന്ന വരികൾ പാഠഭാഗത്തുനിന്ന് കണ്ടെത്താം] * കൊടും ചൂട്. "തീപ്പിടിച്ചപോലുള്ള വെയിലിൽ വേർപ്പൊഴുക്കി ഞാൻ വിത്തു വിതച്ചാര്" * വിളകൾ നിറഞ്ഞ തോട്ടം. " പത്തിരട്ടി ഫലങ്ങളുമായി മത്തകുമ്പളമെന...