std 3 SCERT [ പൂമൊട്ട് ]

പൂമൊട്ട് സമാന പദങ്ങൾ തക്കം = അവസരം സഹപാഠി = കൂടെ പഠിക്കുന്നവർ പരിഭ്രാന്തരായി = പേടിച്ചു തെരുവ് = വഴിയോരം പരിഹസിക്കുക = കളിയാക്കുക അഗതികൾ = പാവങ്ങൾ ശ്രദ്ധാപൂർവ്വം = ശ്രദ്ധയോടു കൂടി പരസ്പരം = തമ്മിൽ തമ്മിൽ ഗുരുനാഥൻ = അധ്യാപകൻ പരാതിപ്പെട്ടു = സങ്കടപ്പെട്ടു പക്ഷം = അഭിപ്രായം അയൽപക്കം = തൊട്ടടുത്ത വീട് ഉത്തരമെഴുതുക 1. പൂമൊട്ട് എന്ന പാഠഭാഗത്തിലെ കഥാപാത്രങ്ങൾ ആരെല്ലാം? * ആഗ്നസ് ,അമ്മ ,ലാസർ, ഏജ് 2. ഹോംഗ്സ് എന്ന വിളിപ്പേരിൻ്റെ അർത്ഥം എന്ത്? * പൂമൊട്ട് 3. ലാസറും ഏജും മധുരക്കൊതിയരായിരുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം? * അമ്മ വീട്ടിലില്ലാത്ത തക്കം നോക്കി ലാസറും ഏജും മധുര പലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു. അതിനാൽ അവർ മധുര കൊതിയൻമാരാണെന്ന് മനസ്സിലാക്കാം. 4. അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ട്? * കുഞ്ഞുങ്ങൾ കൂട്ടുകാരെയും ഗുരുനാഥൻ മാരെയും പരിഹസിക്കുകയായിരുന്നു.അതു കൊണ്ടാണ് അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത്. 5. ആശയം കണ്ടെത്തുക. മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്ന വർ എപ്പോഴും ഇര...